പാനൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം
കണ്ണൂർ: പാനൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം. വള്ള്യായി അരുണ്ട കിഴക്കയിൽ ശ്രീധരൻ (70) ആണ് മരിച്ചത്. പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിൽ വെച്ചാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.
രാവിലെ എട്ടുമണിയോടെ കൃഷിയിടത്തിലെത്തിയ ശ്രീധരനെ പന്നി...
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ മുതൽ, ആശംസകൾ നേർന്ന് മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ ആരംഭിക്കും. സംസ്‌ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാർഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷ...
ആശാ വർക്കർമാരോട് പോലീസിന്റെ ക്രൂരത; പുലർച്ചെ സമരപ്പന്തലിലെ ടാർപോളിൻ അഴിപ്പിച്ചു
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടരുന്നതിനിടെ ആശാ വർക്കർമാരോട് പോലീസിന്റെ ക്രൂരത. സമരം നടത്തുന്ന ആശാ പ്രവർത്തകർ മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ പോലീസ് അഴിപ്പിച്ചു. ടാർപോളിൻ കെട്ടി അതിനുതാഴെ പായ വിരിച്ചുകിടന്ന്...
മണിപ്പൂരിലെ എല്ലാ പാതകളിലും മാർച്ച് എട്ടുമുതൽ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണം; അമിത് ഷാ
ന്യൂഡെൽഹി: മണിപ്പൂരിലെ എല്ലാ പാതകളിലും മാർച്ച് എട്ടുമുതൽ ആളുകൾക്ക് സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഷ്‌ട്രപതി ഭരണം തുടരുന്ന മണിപ്പൂരിലെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനായി അമിത്...
സഹപാഠിയുടെ ആക്രമണം; ഒറ്റപ്പാലത്ത് ഐടിഐ വിദ്യാർഥിക്ക് ഗുരുതര പരിക്ക്
ഒറ്റപ്പാലം: സഹപാഠിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്. ഒറ്റപ്പാലം സ്വകാര്യ ഐടിഐയിലെ ഒന്നാംവർഷ വിദ്യാർഥിയായ ഷൊർണൂർ കുളങ്ങര പറമ്പിൽ കെജെ ഷാജൻ (20) ആണ് മൂക്കിന്റെ പാലത്തിന് ഗുരുതരമായി പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ...
മാസപ്പിറവി കണ്ടു; കേരളത്തിൽ റമദാൻ വ്രതാരംഭം നാളെ
മലപ്പുറം: സംസ്‌ഥാനത്ത് മാസപ്പിറവി ദൃശ്യമായി. കേരളത്തിൽ നാളെ റമദാൻ വ്രതാരംഭത്തിന് തുടക്കമാകും. മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്‌ഥാനത്തിൽ നാളെ റമദാൻ ഒന്നാകുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും...
ആയുധംകൊണ്ട് മർദ്ദനം, ഷഹബാസിന്റെ തലയോട്ടി തകർന്നു; പോസ്‌റ്റുമോർട്ടം റിപ്പോർട്
കോഴിക്കോട്: വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട ഷഹബാസിന്റെ തലയോട്ടി തകർന്നിരുന്നെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. വലതുചെവിക്ക് മുകളിലായാണ് തലയോട്ടിയിൽ പൊട്ടലുണ്ടായത്. കട്ടിയേറിയ ആയുധം ഉപയോഗിച്ചാണ് മർദ്ദിച്ചതെന്നും പോസ്‌റ്റുമോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ, മരിച്ച ഷഹബാസിന്റെ മൃതദേഹം താമരശ്ശേരിയിലെ...
ഉത്തരാഖണ്ഡ് ഹിമപാതം; 47 തൊഴിലാളികളെ രക്ഷിച്ചു, 9 പേർക്കായി രക്ഷാപ്രവർത്തനം
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഹിമപാതത്തിൽ കുടുങ്ങിക്കിടക്കുന്ന ഒമ്പത് തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു. 47 തൊഴിലാളികളെ രക്ഷിച്ചെന്ന് ഉത്തരാഖണ്ഡ് ദുരന്തനിവാരണ സെക്രട്ടറി വിനോദ് കുമാർ സുമൻ പറഞ്ഞു. ആകെ 55 തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ വ്യോമമാർഗം ജോഷിമഠ്...









































