അഞ്ചാം ദിനവും കുടിവെള്ള വിതരണം ഭാഗികം; വിമർശിച്ച് വികെ പ്രശാന്ത് എംഎൽഎ
തിരുവനന്തപുരം: നഗരത്തിലെ കുടിവെള്ള പ്രശ്‌നം അഞ്ചാം ദിവസവും പൂർണമായും പരിഹരിക്കാനായില്ല. ഇന്നലെ രാത്രി പത്തോടെ പൈപ്പ് ശരിയാക്കി പമ്പിങ് തുടങ്ങിയിട്ടും തലസ്‌ഥാനത്ത് പലയിടത്തും ഇനിയും വെള്ളം എത്തിയിട്ടില്ല. ജനങ്ങൾ വെള്ളമില്ലാതെ അലയുകയാണ്.
ഒരൊറ്റ പൈപ്പ്...
അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീർ അതിർത്തിയിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ജമ്മു കശ്‌മീരിലെ നൗഷേര മേഖലയിൽ നുഴഞ്ഞുകയറ്റ ശ്രമത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്ന് മേഖലയിൽ പട്രോളിങ് ശക്‌തമാക്കിയിരുന്നു.
ഇന്റലിജൻസ്...
വിഷ്‌ണുജിത്ത് കോയമ്പത്തൂരിൽ? ബസ് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
മലപ്പുറം: വിവാഹ ആവശ്യത്തിനായുള്ള പണം സംഘടിപ്പിക്കാനായി പാലക്കാടേക്ക് പോയതിന് പിന്നാലെ കാണാതായ പ്രതിശ്രുത വരാനായുള്ള തിരച്ചിൽ തുടരുന്നു. മലപ്പുറം പള്ളിപ്പുറം കുറന്തല വീട്ടിൽ ശശീന്ദ്രന്റെ മകൻ വിഷ്‌ണുജിത്തിനെയാണ് (35) അഞ്ചു ദിവസം മുൻപ്...
അർജുനായുള്ള ദൗത്യം വീണ്ടും പ്രതിസന്ധിയിൽ? ഡ്രഡ്‌ജർ എത്തിക്കാൻ വൈകിയേക്കും
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള ദൗത്യം വീണ്ടും പ്രതിസന്ധിയിൽ. തിരച്ചിൽ നടത്താനുള്ള ഡ്രഡ്‌ജർ എത്തിക്കാൻ വൈകിയേക്കുമെന്നാണ് റിപ്പോർട്. കാറ്റും മഴയും ഉൾപ്പടെ മോശം കാലാവസ്‌ഥ...
മുകേഷിന് പൂർണ സംരക്ഷണം; മുൻകൂർ ജാമ്യത്തിൽ അപ്പീൽ നൽകുന്നത് സർക്കാർ വിലക്കി
കൊച്ചി: നടിയുടെ പരാതിയിലെടുത്ത ബലാൽസംഗ കേസിൽ നടനും എംഎൽഎയുമായ മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ അപ്പീൽ നൽകാനുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനത്തിന് കടിഞ്ഞാണിട്ട് സർക്കാർ. മുൻകൂർ ജാമ്യം നൽകിക്കൊണ്ടുള്ള എറണാകുളം സെഷൻസ് കോടതി...
ജലവിതരണം പുനഃസ്‌ഥാപിച്ചില്ല; പ്രതിഷേധവുമായി നാട്ടുകാർ- സ്‌കൂളുകൾക്ക് അവധി
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ജലവിതരണം പുനഃസ്‌ഥാപിച്ചില്ല. വൈകിട്ട് നാലുമണിയോടെ നഗരത്തിലെ ജലവിതരണം പുനഃസ്‌ഥാപിക്കാൻ കഴിയുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, പ്രവൃത്തികൾ പൂർത്തിയാവാത്തതിനാൽ രാത്രിയായിട്ടും ജലവിതരണം തുടങ്ങാനായിട്ടില്ല.
പമ്പിങ് ഇതുവരെ...
കേരളത്തിൽ മൂന്ന് ദിവസം കൂടി ശക്‌തമായ മഴ; യെല്ലോ അലർട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യതയുണ്ട്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ...
ഇന്ത്യയിലും മങ്കി പോക്‌സ്? ലക്ഷണങ്ങളോടെ ഒരാൾ ചികിൽസയിലെന്ന് ആരോഗ്യ മന്ത്രാലയം
ന്യൂഡെൽഹി: ഇന്ത്യയിൽ മങ്കി പോക്‌സ് (കുരങ്ങുപനി) ലക്ഷണങ്ങളോടെ ഒരാൾ ചികിൽസയിൽ ഉണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മങ്കി പോക്‌സ് വ്യാപനമുള്ള രാജ്യത്ത് നിന്നെത്തിയ യുവാവിലാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. യുവാവിനെ ഐസൊലേഷനിലേക്ക് മാറ്റിയെന്നും ഇയാളുടെ...







































