ഇന്ത്യയിലും മങ്കി പോക്‌സ്? ലക്ഷണങ്ങളോടെ ഒരാൾ ചികിൽസയിലെന്ന് ആരോഗ്യ മന്ത്രാലയം

യുവാവിനെ ഐസൊലേഷനിലേക്ക് മാറ്റിയെന്നും ഇയാളുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

By Trainee Reporter, Malabar News
Monkey fever
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിൽ മങ്കി പോക്‌സ് (കുരങ്ങുപനി) ലക്ഷണങ്ങളോടെ ഒരാൾ ചികിൽസയിൽ ഉണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മങ്കി പോക്‌സ് വ്യാപനമുള്ള രാജ്യത്ത് നിന്നെത്തിയ യുവാവിലാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. യുവാവിനെ ഐസൊലേഷനിലേക്ക് മാറ്റിയെന്നും ഇയാളുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇയാളിൽ നിന്ന് ശേഖരിച്ച സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും രാജ്യത്തില്ല. രോഗവ്യാപനമുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവരെ പ്രത്യേകം നിരീക്ഷിച്ച് മുൻകരുതലുകൾ എടുക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു. 12 ആഫ്രിക്കൻ രാജ്യങ്ങളിൽ വകഭേദം സ്‌ഥിരീകരിച്ച് മൂന്നാഴ്‌ചക്ക് ശേഷമാണ് ഇന്ത്യയിൽ സംശയകരമായ കേസ് റിപ്പോർട് ചെയ്‌തിരിക്കുന്നത്‌.

ലോകാരോഗ്യ സംഘടന എം പോക്‌സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്‌ഥയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ, ഡെൽഹിയിലെ നോഡൽ ആശുപത്രികളായ സഫ്‌ദർജുങ്, ലേഡി ഹാർഡിങ് മെഡിക്കൽ കോളേജ്, റാം മോഹൻ ലോഹിയ ആശുപത്രി എന്നിവിടങ്ങളിൽ വാർഡുകൾ സജ്‌ജമാക്കി.

സംശയമുള്ള രോഗികളിൽ ആർടിപിസിആർ- നാസൽ സ്വാബ് എന്നീ പരിശോധനകൾ നടത്താനും ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി. ലൈംഗിക സമ്പർക്കം ഉൾപ്പടെയുള്ള ഇടപെടലിലൂടെ പെട്ടെന്ന് പടരുന്ന രീതിയിൽ വൈറസിന്റെ പുതിയ വകഭേദങ്ങൾ ശക്‌തിപ്പെട്ടിട്ടുണ്ട്. രണ്ടു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് മങ്കി പോക്‌സിൽ ആരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കുന്നത്.

1958ലാണ് ആദ്യമായി മങ്കി പോക്‌സ് റിപ്പോർട് ചെയ്യപ്പെട്ടത്. പനി, ദേഹമാസകലം പൊങ്ങിത്തടിച്ചത് പോലെ ഉണ്ടാകുന്ന കുമിളകൾ, പേശീവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. 10-20 ദിവസംകൊണ്ട് സ്വയം ശമിക്കുമെങ്കിലും പോഷകാഹാര കുറവുള്ളവരെയും വൃത്തിഹീനമായ സാഹചര്യങ്ങളിൽ കഴിയുന്നവരെയും രോഗം പെട്ടെന്ന് കീഴടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Most Read| ബോംബെന്ന് കരുതി വലിച്ചെറിഞ്ഞു, പൊട്ടിയപ്പോൾ പുറത്തുവന്നത് നിധിക്കൂമ്പാരം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE