ആലപ്പുഴയിലെ നവവധുവിന്റെ ആത്‍മഹത്യ; അസ്വാഭാവിക മരണത്തിന് കേസെടുത്തു
ആലപ്പുഴ: ആലപ്പുഴയിൽ 22 വയസുകാരിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. ആലപ്പുഴ ലജ്‌നത്ത് വാർഡിൽ പനയ്‌ക്കൽ പുരയിടത്തിൽ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശിനി ആസിയയാണ്...
സിദ്ദിഖിന്റെ രാജി, അമ്മയിൽ പ്രതിസന്ധി; എക്‌സിക്യൂട്ടീവ് യോഗം നാളെ കൊച്ചിയിൽ
കൊച്ചി: ലൈംഗികാരോപണത്തിൽ പെട്ടതിന് പിന്നാലെ ജനറൽ സെക്രട്ടറി ആയിരുന്ന സിദ്ദിഖിന് സ്‌ഥാനം ഒഴിയേണ്ടിവന്നതോടെ അമ്മ സംഘടന കടുത്ത പ്രതിസന്ധിയിൽ. വെള്ളിയാഴ്‌ച സംഘടനാ ആസ്‌ഥാനത്ത് വാർത്താ സമ്മേളനം നടത്തി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട്...
13-കാരിയെ തിരുവനന്തപുരത്ത് എത്തിച്ചു; തുടർ സംരക്ഷണത്തിൽ ഇന്ന് ചർച്ച
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13 വയസുകാരിയെ തിരുവനന്തപുരത്ത് എത്തിച്ചു. ഞായറാഴ്‌ച രാത്രി പത്തരയോടെ കേരള എക്‌സ്‌പ്രസിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ച കുട്ടിയെ ശിശുസംരക്ഷണ സമിതിയുടെ സുരക്ഷിത...
വയനാട് ഉരുൾപൊട്ടൽ; ആറ് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി ആനടിക്കാപ്പ് മുതൽ സൂചിപ്പാറ വരെ ഇന്ന് നടത്തിയ തിരച്ചിലിൽ ആറ് ശരീരഭാഗങ്ങൾ കണ്ടെത്തി. കാണാതായവരുടെ ബന്ധുക്കൾ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള തിരച്ചിൽ.
എൻഡിആർഎഫ്, സ്‌പെഷ്യൽ ഓപ്പറേഷൻ...
ലൈംഗികാരോപണം; നടപടിയുമായി സർക്കാർ- അന്വേഷിക്കാൻ ഏഴംഗ ഐപിഎസ് സംഘം
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമാ മേഖലയെ പിടിച്ചുലച്ച ലൈംഗികാരോപണങ്ങളിൽ നടപടിയുമായി സർക്കാർ. മേഖലയിലെ വനിതകൾ അഭിമുഖീകരിക്കുന്ന ദുരനുഭവങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഏഴംഗ ഐപിഎസ് സംഘത്തെ നിയോഗിച്ചു. ലൈംഗികാരോപണങ്ങളിൽ...
വ്യോമാക്രമണവുമായി ഇസ്രയേൽ, തിരിച്ചടിച്ച് ഹിസ്ബുല്ല; സംഘർഷം രൂക്ഷം
ന്യൂഡെൽഹി: ഹിസ്ബുല്ലയും ഇസ്രയേലും തമ്മിൽ സംഘർഷം രൂക്ഷമാകുന്നു. ലെബനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. വ്യോമാക്രമണത്തിനുള്ള മുന്നൊരുക്കങ്ങൾ ഹിസ്ബുല്ല നടത്തുന്നതായി ബോധ്യപ്പെട്ടതിനാലാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്.
തിരിച്ചടിയായി ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങൾ...
ബംഗാളി നടിയുടെ ആരോപണം; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്‌ഥാനം രാജിവെച്ച് രഞ്‌ജിത്ത്
കോഴിക്കോട്: ബംഗാളി നടിയുടെ ലൈംഗികാരോപണ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിഷേധം കനത്തതോടെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്‌ഥാനം രാജിവെച്ച് സംവിധായകൻ രഞ്‌ജിത്ത്. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് രാജിവെക്കുന്നതെന്ന്...
ടെലഗ്രാം സിഇഒ പാവൽ ദുറോവ് ഫ്രാൻസിൽ അറസ്‌റ്റിൽ
പാരിസ്: ടെലഗ്രാം സിഇഒ പാവൽ ദുറോവ് ഫ്രാൻസിൽ അറസ്‌റ്റിൽ. ബുർഗ്വോ വിമാനത്താവളത്തിൽ വെച്ചാണ് പാവൽ ദുറോവ് അറസ്‌റ്റിലായതെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ടെലഗ്രാമിന്റെ ക്രിമിനൽ ഉപയോഗം നിയന്ത്രിക്കുന്നതിൽ പാവൽ ദുറോവ് പരാജയപ്പെട്ടന്നാണ്...







































