വ്യോമാക്രമണവുമായി ഇസ്രയേൽ, തിരിച്ചടിച്ച് ഹിസ്ബുല്ല; സംഘർഷം രൂക്ഷം

വ്യോമാക്രമണത്തിനുള്ള മുന്നൊരുക്കങ്ങൾ ഹിസ്ബുല്ല നടത്തുന്നതായി ബോധ്യപ്പെട്ടതിനാലാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്.

By Trainee Reporter, Malabar News
Israel Airstrikes on Iran; Air traffic suspended
Rep. Image
Ajwa Travels

ന്യൂഡെൽഹി: ഹിസ്ബുല്ലയും ഇസ്രയേലും തമ്മിൽ സംഘർഷം രൂക്ഷമാകുന്നു. ലെബനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. വ്യോമാക്രമണത്തിനുള്ള മുന്നൊരുക്കങ്ങൾ ഹിസ്ബുല്ല നടത്തുന്നതായി ബോധ്യപ്പെട്ടതിനാലാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്.

തിരിച്ചടിയായി ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി മുന്നൂറിലധികം റോക്കറ്റുകൾ ഹിസ്ബുല്ല അയച്ചു. ഹിസ്ബുല്ലയുടെ റോക്കറ്റ് ലോഞ്ചർ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈനിക വക്‌താക്കൾ പറഞ്ഞു. തെക്കൻ ലെബനനിലാണ് പ്രധാനമായും ആക്രമണം നടത്തിയത്. യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടന്നു.

സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലിൽ 48 മണിക്കൂർ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശങ്ങളെ പിന്തുണക്കുന്നതായി അമേരിക്ക വ്യക്‌തമാക്കി. തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രാജ്യത്തെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്നും ഇസ്രയേലിനെ ഉപദ്രവിക്കുന്നവരെ തിരിച്ചും ഉപദ്രവിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ഹമാസ് തലവൻ ഇസ്‌മായിൽ ഹനിയ, ഹിസ്ബുല്ല സീനിയർ ജനറൽ ഫൗദ് ഷുക്കൂർ എന്നിവർ കൊല്ലപ്പെട്ടതോടെയാണ് പശ്‌ചിമേഷ്യയിലെ സംഘർഷം രൂക്ഷമായത്.

Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE