ജറുസലേം: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ സായുധ വിഭാഗം കമാൻഡർ ഇസ്സദ്ദീൻ അൽ ഹദ്ദാദ് കൊല്ലപ്പെട്ടു. ഇസ്രയേൽ പ്രതിരോധ സേന ഇക്കാര്യം സ്‌ഥിരീകരിച്ചു. ഹദ്ദാദ് കൊല്ലപ്പെട്ട വിവരം രണ്ട് ഹമാസ് ഉദ്യോഗസ്‌ഥരും സ്‌ഥിരീകരിച്ചു
2023 ഒക്‌ടോബർ ഏഴിന് ഇസ്രയേലിന് നേരെ നടന്ന ആക്രമണത്തിന്റെ സൂത്രധാരിൽ ഒരാളും ഹമാസിന്റെ സൈനിക വിഭാഗത്തിൽ അവശേഷിച്ചിരുന്ന അവസാനത്തെ മുതിർന്ന കമാൻഡർമാരിൽ ഒരാളുമായിരുന്നു ഹദ്ദാദ് എന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു.
ഇസ്രയേൽ- ഹമാസ് യുദ്ധത്തിനിടെ നിരവധി ഇസ്രയേലി തടവുകാരെ ഹമാസിന്റെ കസ്‌റ്റഡിയിൽ സൂക്ഷിച്ചതിന് പിന്നിൽ ഹദ്ദാദായിരുന്നുവെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. വെള്ളിയാഴ്‌ച ഗാസ സിറ്റിയിലെ അപ്പാർട്മെന്റിന് നേരെയും വാഹനത്തിന് നേരെയും ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഹദ്ദാദ് കൊല്ലപ്പെട്ടതെന്ന് ഹമാസ് വക്‌താക്കൾ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.
2005 മേയ് മാസത്തിൽ മുഹമ്മദ് സിൻവറിനെ ഇസ്രയേൽ വധിച്ചതിന് ശേഷമാണ് ഗാസയിലെ ഹമാസിന്റെ സൈനിക തലവനായി ചുമതലയേറ്റത്. ഇസ്രയേലിന്റെ പല വധശ്രമങ്ങളിൽ നിന്നും അത്‌ഭുതകരമായി രക്ഷപ്പെട്ടിട്ടുള്ളതിനാൽ ഹമാസ് വൃത്തങ്ങൾക്കിടയിൽ ‘പ്രേതം’ എന്നൊരു വിളിപ്പേരും അദ്ദേഹത്തിനുണ്ടായിരുന്നു.
Most Read| തമിഴ്‌നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; ആഭ്യന്തരം മുഖ്യമന്ത്രി വിജയിക്ക്





































