കിഴാറ്റൂർ വയൽക്കിളി സമരം; 28 പ്രതികളെയും കോടതി വെറുതെവിട്ടു

ദേശീയപാത നിർമാണത്തിന് തളിപ്പറമ്പ് കീഴാറ്റൂരിൽ വയൽ നികത്തുന്നതിനായി സ്‌ഥലം അളക്കാനെത്തിയ റവന്യൂ ഉദ്യോഗസ്‌ഥരെയാണ് പ്രതിഷേധക്കാർ തടഞ്ഞത്. 2018 മാർച്ച് 14നായിരുന്നു സംഭവം.

By Senior Reporter, Malabar News
keezhattur vayalkillikkal protest

കണ്ണൂർ: ദേശീയപാത നിർമ്മാണത്തിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ ഉദ്യോഗസ്‌ഥരെ തടഞ്ഞ കേസിൽ വയൽക്കിളി സംഘത്തിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. തളിപ്പറമ്പ് ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 28 പ്രതികളെയും വെറുതെവിട്ടത്.

ദേശീയപാത നിർമാണത്തിന് തളിപ്പറമ്പ് കീഴാറ്റൂരിൽ വയൽ നികത്തുന്നതിനായി സ്‌ഥലം അളക്കാനെത്തിയ റവന്യൂ ഉദ്യോഗസ്‌ഥരെയാണ് പ്രതിഷേധക്കാർ തടഞ്ഞത്. 2018 മാർച്ച് 14നായിരുന്നു സംഭവം. വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ, നമ്പ്രാടത്ത് ജാനകി, സി. മനോഹരം, നോമ്പിൽ എം. പൈകട ഉൾപ്പടെയുള്ളവർ പെട്രോൾ നിറച്ച കുപ്പികളുമായി ഉദ്യോഗസ്‌ഥരെ തടയുകയായിരുന്നു.

ഇതോടെ പോലീസുകാർ പ്രതിഷേധക്കാരെ അറസ്‌റ്റ് ചെയ്‌ത്‌ നീക്കി. 49 പേർക്കെതിരെ കേസെടുത്തെങ്കിലും 28 പേരാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. നിയമവിരുദ്ധമായി സംഘം ചേരൽ, ലഹളയുണ്ടാക്കാൻ ശ്രമിക്കൽ, ഉദ്യോഗസ്‌ഥരെ തടയൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

ദേശീയപാത നിർമാണത്തിന് വയൽ നികത്തുന്നതിനെതിരെ വയൽക്കിളികൾ എന്ന പേരിൽ പ്രദേശവാസികൾ നടത്തിയ പ്രക്ഷോഭം വലിയ ചർച്ചയായിരുന്നു. എന്നാൽ, സമരക്കാരെ പിന്തിരിപ്പിക്കുകയും ഈ ഭാഗത്ത് വയൽ നികത്തി ദേശീയപാത നിർമാണം നടത്തുകയും ചെയ്‌തു.

Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE