വയൽക്കിളി നേതാവിന് മർദ്ദനമേറ്റു; സിപിഎം പ്രവർത്തകർക്ക് എതിരെ പരാതി

By Trainee Reporter, Malabar News

തളിപ്പറമ്പ്: വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് നേരെ അക്രമം. സുമേഷിനെ റോഡിൽ തടഞ്ഞ് നിർത്തി സിപിഎം പ്രവർത്തകർ മർദിച്ചുവെന്നാണ് പരാതി. ഇദ്ദേഹത്തെ തളിപറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ സുരേഷിന്റെ ഭാര്യ ലത മൽസര രംഗത്തുണ്ടായിരുന്നു.

ഇടതുപക്ഷത്തിന് എതിരെ തളിപ്പറമ്പ് കീഴാറ്റൂരിൽ വനിതാ സംവരണ വാർഡിലാണ് ലത സുരേഷ് മൽസരിച്ചത്. തളിപ്പറമ്പിൽ വയൽ നികത്തി ബൈപാസ് റോഡ് നിർമ്മിക്കുന്നതിന് എതിരായ സമരത്തിൽ സജീവമായിരുന്നു ലത. എന്നാൽ സിപിഐഎം സ്‌ഥാനാർഥി പി വൽസലയാണ് ഇവിടെ വിജയം സ്വന്തമാക്കിയത്. 140 വോട്ടുകൾക്കാണ് വൽസല ജയിച്ചത്. ലതക്ക് 236 വോട്ടുകൾ ലഭിച്ചു. വൽസലക്ക് 376 വോട്ടുകളാണ് ലഭിച്ചത്.

കോൺഗ്രസ്, ബിജെപി പിന്തുണയോടെയോടെയാണ് വയൽക്കിളികൾ ഇവിടെ മൽസരിച്ചത്. ഇരുപാർട്ടികൾക്കും ഇവിടെ സ്‌ഥാനാർഥികൾ ഉണ്ടായിരുന്നില്ല. കഴിഞ്ഞ തവണ 85 ശതമാനത്തിൽ ഏറെ വോട്ടുകൾ നേടി ജയിച്ച സിപിഎം വയൽക്കിളികളെ എതിരാളികളായി പോലും കണ്ടിരുന്നില്ല.

Read also: വടക്കാഞ്ചേരി ലൈഫ് മിഷന്‍; സ്‌റ്റേ നീക്കണമെന്ന സിബിഐ ഹരജി ഹൈക്കോടതി  ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE