തൃശൂര്‍: ലൈഫ് മിഷന് അന്വേഷണത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. സ്റ്റേ കാലാവധി ഇന്നവസാനിക്കെയാണ് ഹര്‍ജി വീണ്ടും ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ പരിഗണനക്ക് വരുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 13നാണ് ലൈഫ് മിഷനെതിരായ അന്വേഷണം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തത്. അതേസമയം, സന്തോഷ് ഈപ്പനെതിരായ അന്വേഷണം തുടരാന്‍ കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ സ്റ്റേ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്നാണ് സിബിഐയുടെ വാദം. തുടര്‍ന്നാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്.
Read also: തോൽവിയുടെ തിരിച്ചടി നേരിടാൻ മുന്നൊരുക്കങ്ങൾ; കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്