പാരിസ്: ടെലഗ്രാം സിഇഒ പാവൽ ദുറോവ് ഫ്രാൻസിൽ അറസ്‌റ്റിൽ. ബുർഗ്വോ വിമാനത്താവളത്തിൽ വെച്ചാണ് പാവൽ ദുറോവ് അറസ്‌റ്റിലായതെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ടെലഗ്രാമിന്റെ ക്രിമിനൽ ഉപയോഗം നിയന്ത്രിക്കുന്നതിൽ പാവൽ ദുറോവ് പരാജയപ്പെട്ടന്നാണ് ആരോപണം. ഇത് ശരിവെക്കുന്ന തെളിവുകൾ ഏജൻസികൾ കണ്ടെത്തിയതായാണ് വിവരം.
ലഹരിമരുന്ന് കടത്ത്, സൈബർ ഇടത്തിലെ ഭീഷണിപ്പെടുത്തൽ, തീവ്രവാദം പ്രോൽസാഹിപ്പിക്കൽ, സംഘടിത കുറ്റകൃത്യങ്ങൾ, വഞ്ചന എന്നീ കുറ്റങ്ങളാണ് ദുറോവിനെതിരെ ചുമത്തിയിരിക്കുന്നത്. അസർബൈജാനിലെ ബകുവിൽ നിന്നാണ് പാവൽ ദുറോവ് ഫ്രാൻസിലേക്ക് എത്തിയത്.
2013ലാണ് പാവൽ ദുറോവ് ടെലഗ്രാം സ്‌ഥാപിച്ചത്. എന്നാൽ, സർക്കാർ നിർദ്ദേശങ്ങൾ അംഗീകരിക്കാൻ കഴിയാതെ 2014ൽ റഷ്യ വിട്ടു. സർക്കാർ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറാത്തതിന് 2018ൽ റഷ്യയിൽ ടെലഗ്രാം നിരോധിച്ചെങ്കിലും 2021ൽ വിലക്ക് പിൻവലിച്ചു. 900 മില്യൺ ആക്റ്റീവ് യൂസർമാർ ടെലഗ്രാമിന് ഇപ്പോഴുണ്ട്.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ