വാട്‌സാപ്പിനെ വെല്ലാന്‍ പുതിയ വീഡിയോ കോളിങ് ഫീച്ചറുമായി ടെലഗ്രാം

By Team Member, Malabar News
Malabarnews_telegram
Representational image
Ajwa Travels

ജനപ്രിയ ആപ്പുകളില്‍ ഒന്നായ ടെലഗ്രാമില്‍ അധികം വൈകാതെ തന്നെ വീഡിയോ കോളിങ് സൗകര്യം ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വാട്‌സാപ്പിന്റെ ഏറ്റവും വലിയ എതിരാളികളില്‍ ഒന്നായ ടെലഗ്രാം ഇന്ത്യയില്‍ വളരെ അധികം ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. ഏറെക്കാലമായി ടെലഗ്രാം ഉപയോഗിക്കുന്നവര്‍ ഒന്നടങ്കം പറഞ്ഞിരുന്ന പരാതിക്കാണ് ഇതോടെ പരിഹാരമാവുന്നത്. അധികം വൈകാതെ വണ്‍-ഓണ്‍ -വണ്‍ വീഡിയോ കോളിങ് സംവിധാനം ലഭ്യമാകുമെന്നും അതിന് പിന്നാലെ തന്നെ ഗ്രൂപ്പ് വീഡിയോ കോളിങ് സൗകര്യവും ഏര്‍പ്പെടുത്തിയേക്കും എന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.

സാധാരണ ടെലഗ്രാം തങ്ങളുടെ ഉപഭോക്താകള്‍ക്ക് നല്‍കുന്ന എല്ലാ സെക്യൂരിറ്റി സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്നത് തന്നെയാവും പുതിയ ഫീച്ചര്‍. ചാറ്റിന് നല്‍കുന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സൗകര്യം തന്നെ സുരക്ഷക്കായി ഉണ്ടാവും. ടെലഗ്രാമിന് പോലും ഇവ ആക്‌സിസിബിള്‍ ആയിരിക്കില്ല എന്നാണ് അവര്‍ മുന്നോട്ട് വയ്ക്കുന്ന വാഗ്ദാനം.
400 ദശലക്ഷം ഉപഭോക്താക്കളുള്ള ആപ്ലിക്കേഷന്‍ കൂടിയായ ടെലഗ്രാം കൂടുതല്‍ ഡാറ്റ ഉള്‍കൊള്ളുന്ന ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഫലപ്രദമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE