പൈറസിക്കെതിരെ നിലപാട് കടുപ്പിച്ച് ടെലഗ്രാം; നിരവധി ചാനലുകൾക്ക് പിടിവീണു

By Staff Reporter, Malabar News
telegram

പൈറസിക്കെതിരെ നിലപാട് കടുപ്പിച്ച് ടെലഗ്രാം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധി ചാനലുകൾക്കാണ് ടെലഗ്രാം പൂട്ടിട്ടത്. പൈറേറ്റഡ് സിനിമകളും വെബ് സീരീസുകളും മറ്റും പോസ്‌റ്റ് ചെയ്‌തിരുന്ന ചാനലുകളാണ് നീക്കം ചെയ്‌തത്‌.

2 ജിബി വരെ സൈസിലുള്ള ഫയലുകൾ പങ്കുവെക്കാൻ കഴിയുന്ന ടെലഗ്രാമിനെ ഒരു ഇൻസ്‌റ്റന്റ് മെസേജിംഗ് ആപ്പ് എന്നതിലുപരി ഒരു സിനിമാ ലൈബ്രറി എന്ന നിലയിലാണ് വ്യാപകമായി ഉപയോഗിച്ചിരുന്നത്. സിനിമാ പ്രേമികൾക്കിടയിൽ ഏറെ പ്രീതി നേടിയ ടെലഗ്രാമിൽ സിനിമകളും മറ്റ് ചലച്ചിത്ര രൂപങ്ങളും പങ്കുവെക്കാൻ നിരവധി ചാനലുകളും ഗ്രൂപ്പുകളുമാണ് ഉള്ളത്.

ഇപ്പോൾ ഇത്തരം ചാനലുകൾക്കാണ് പിടിവീണത്. അശ്ളീല, പൈറേറ്റഡ് വീഡിയോ ചാനലുകൾക്കെതിരെ ഇടക്കിടെ നടപടി സ്വീകരിക്കാറുണ്ട് എങ്കിലും ഇത്രയധികം ചാനലുകൾ ഒരുമിച്ച് നീക്കം ചെയ്യുന്നത് ഇത് ആദ്യമായാണ്.

പൈറേറ്റഡ് കണ്ടെന്റുകൾ ഏറ്റവുമധിക പ്രചരിക്കുന്നത് ടെലഗ്രാമിലൂടെയാണ്. ഒടിടിയിലും തിയേറ്ററിലും റിലീസാവുന്ന സിനിമ അടക്കമുള്ള വീഡിയോ കണ്ടന്റുകൾ ടെലഗ്രാമിലൂടെ വേഗത്തിൽ പ്രചരിക്കുന്നു. ഇതിനെതിരെ പലപ്പോഴായി പരാതി ഉയരുകയും ചെയ്‌തിരുന്നു. എന്നാൽ പലതവണ ചാനലുകൾ നീക്കം ചെയ്‌തിട്ടുണ്ടെങ്കിലും വീണ്ടും പല പേരുകളിൽ അവ ടെലഗ്രാമിൽ തിരികെ എത്തുകയാണ് പതിവ്.

National News: അഖില്‍ ഗൊഗോയ്‌ക്ക് ജാമ്യം നിഷേധിച്ച് സുപ്രീംകോടതി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE