ന്യൂഡെല്‍ഹി: അസമില്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ സാമൂഹ്യ പ്രവര്‍ത്തകന്‍ അഖില്‍ ഗൊഗോയ്‌ക്ക് സുപ്രിം കോടതി ജാമ്യം നിഷേധിച്ചു. വിചാരണ തുടങ്ങുമ്പോള്‍ സുപ്രീം കോടതിയെ തന്നെ വീണ്ടും സമീപിക്കാമെന്നും കോടതി അറിയിച്ചു.
ജസ്‌റ്റിസുമാരായ എന്‍വി രമണ, സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ചിന്റെതാണ് നടപടി. ഇപ്പോള്‍ ഹരജി പരിഗണിക്കുന്നില്ലെന്നും വിചാരണ തുടങ്ങുമ്പോള്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ തന്നെ സമീപിക്കാമെന്നും ഗൊഗോയിയുടെ അഭിഭാഷകനോട് കോടതി വ്യക്‌തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പശ്‌ചാത്തലത്തില്‍ എന്‍ഐഎ 2019 ഡിസംബറിലാണ് അഖില്‍ ഗൊഗോയിയെ അറസ്‌റ്റ് ചെയ്‌തത്. നേരത്തെ കേസില്‍ ഗുവഹാത്തി ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്‌താണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.
Read Also: ‘രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് കൊണ്ടുവരാൻ കഴിയുക കർഷകർക്ക് മാത്രം’; രാജ്‌നാഥ് സിംഗ്