ഹത്രസ് ദുരന്തം; ഭോലെ ബാബയെ ചോദ്യം ചെയ്‌തതായി സൂചന- മുഖ്യപ്രതി പിടിയിൽ
ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ഹത്രസിൽ പ്രാർഥനാ ചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിച്ച കേസിൽ, യോഗത്തിന് നേതൃത്വം നൽകിയ നാരായൺ സകർ വിശ്വഹരി ഭോലെ ബാബയെ പോലീസ് ചോദ്യം ചെയ്‌തതായി സൂചന. മെയിൻപുരിയിലെ...
സിഐടിയു അതിക്രമം; തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കേസ്
മലപ്പുറം: മലപ്പുറത്ത് സിഐടിയുക്കാരെ ഭയന്നോടിയ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ചങ്ങരംകുളം പോലീസ് കേസെടുത്തു. കണ്ടാലറിയുന്ന പത്തുപേർക്കെതിരെയാണ് കേസെടുത്തത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാനിൽ...
‘പാലക്കാട് തന്നോളൂ, കേരളം ഞങ്ങളിങ്ങ് എടുക്കും’; സുരേഷ് ഗോപി
പാലക്കാട്: പാലക്കാട്ടും ചേലക്കരയിലും വയനാട്ടിലും ബിജെപിക്കായി യോഗ്യരായ സ്‌ഥാനാർഥികൾ വരണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലക്കാട് തന്നോളൂ, കേരളം ഞങ്ങളിങ്ങ് എടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രസഹമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനും...
തമിഴ്‌നാട്ടിൽ ബിഎസ്‌പി സംസ്‌ഥാന പ്രസിഡണ്ടിനെ വെട്ടിക്കൊലപ്പെടുത്തി
ചെന്നൈ: തമിഴ്‌നാട്ടിൽ ബിഎസ്‌പി സംസ്‌ഥാന പ്രസിഡണ്ട് കെ ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ പെരമ്പൂരിന് സമീപം ഇന്ന് വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം. ഇരുചക്ര വാഹനങ്ങളിലായി എത്തിയ ആറംഗ സംഘമാണ് ആംസ്‌ട്രോങ്ങിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്....
ആലപ്പുഴയിൽ വെസ്‌റ്റ് നൈൽ പനി സ്‌ഥിരീകരിച്ചു; യുവതി ചികിൽസയിൽ- ജാഗ്രതാ നിർദ്ദേശം
ആലപ്പുഴ: ജില്ലയിൽ വീണ്ടും വെസ്‌റ്റ് നൈൽ പനി സ്‌ഥിരീകരിച്ചു. ഹരിപ്പാട് തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പല്ലന സ്വദേശിയായ യുവതിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം...
കനത്ത മഴക്ക് പിന്നാലെ ഭൂമിയിൽ വിള്ളൽ; ആറ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും
കാസർഗോഡ്: കനത്ത മഴക്ക് പിന്നാലെ ബളാൽ പഞ്ചായത്തിലെ കൊന്നക്കാട് മൂത്താടി കോളനിയിൽ ഭൂമിക്ക് വിള്ളൽ കണ്ടെത്തി. നെല്ലിക്കാടൻ കണിച്ചി, കല്യാണി, ശാന്ത രാഘവൻ, ശാന്ത, ജോയ് തുടങ്ങിയവരുടെ വീടുകളിലും വിള്ളൽ കണ്ടെത്തി ഈ...
എന്തിന് 10 ലക്ഷം നൽകണം? വിഷമദ്യ ദുരന്തത്തിൽ സർക്കാരിന് ഹൈക്കോടതി വിമർശനം
ചെന്നൈ: കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 65 പേർ മരിച്ച സംഭവത്തിൽ തമിഴ്‌നാട് സർക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. മരിച്ചവരുടെ കുടുബങ്ങൾക്ക് പത്ത് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകിയ സർക്കാർ നടപടിയെയാണ് കോടതി വിമർശിച്ചത്....
വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി
സർവീസിൽ നിന്ന് വിരമിച്ചതിന് ശേഷം കുടുംബത്തോടൊപ്പം ശാരീരികവും മാനസികവുമായ അദ്ധ്വാനമില്ലാതെ ശാന്തമായ ഒരു ജീവിതം നയിക്കുന്നവരാണ് പലരും. എന്നാൽ, 40 വർഷത്തോളം നീണ്ടുനിന്ന സർവീസിൽ നിന്ന് വിരമിച്ചതിന് ശേഷമുള്ള വിശ്രമജീവിതം സന്തോഷത്തോടെ നീന്തിത്തുടിക്കുകയാണ്...









































