സിദ്ധാർഥന്റെ മരണം; മുഴുവൻ പ്രതികൾക്കും ഉപാധികളോടെ ജാമ്യം
കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ വിദ്യാർഥികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അറസ്‌റ്റിലായ 19 പേർക്കാണ് ജസ്‌റ്റിസ് സിഎസ് ഡയസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസ്...
‘കാഫിർ’ സ്‌ക്രീൻ ഷോട്ട് വിവാദം; പോലീസിന് ഹൈക്കോടതി നോട്ടീസ്
കൊച്ചി: വടകര ലോക്‌സഭാ മണ്ഡലത്തിലെ 'കാഫിർ' സ്‌ക്രീൻ ഷോട്ട് വിവാദത്തിൽ പോലീസിന് ഹൈക്കോടതി നോട്ടീസ്. പോലീസ് സ്വീകരിച്ച നടപടികൾ അറിയിക്കാൻ ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് നിർദ്ദേശം നൽകി. രണ്ടാഴ്‌ചക്കകം അറിയിക്കാനാണ്...
മൽസരയോട്ടം വേണ്ട, മദ്യപിച്ചു വാഹനമോടിക്കുന്നവർക്ക് എതിരെ കർശന നടപടി- മന്ത്രി
തിരുവനന്തപുരം: സുരക്ഷിത യാത്ര ഉറപ്പാക്കാൻ കെഎസ്ആർടിസി ഡ്രൈവർമാർക്ക് നിർദ്ദേശങ്ങളുമായി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. സ്വകാര്യ ബസുകളുമായി മൽസരയോട്ടം വേണ്ടെന്നും അമിത വേഗം വേണ്ടെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയുടെ സോഷ്യൽ മീഡിയ പേജിലൂടെ...
ബിരിയാണിയിൽ നിന്ന് ഭക്ഷ്യവിഷബാധ; ഒരു കുടുംബത്തിലെ നാലുപേർ ചികിൽസയിൽ
കോഴിക്കോട്: റെസ്‌റ്റോറന്റിൽ നിന്നും ബിരിയാണി കഴിച്ച ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കോഴിക്കോട് ചാത്തമംഗലം സ്വദേശികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവർ വയനാട് വൈത്തിരിയിലെ ഒരു റെസ്‌റ്റോറന്റിൽ നിന്നായിരുന്നു ബിരിയാണി കഴിച്ചിരുന്നത്.
ചാത്തമംഗലം വെള്ളന്നൂർ സ്വദേശി രാജേഷ്...
ബിസിനസ് രേഖകളിൽ കൃത്രിമം; 34 കേസുകളിലും ട്രംപ് കുറ്റക്കാരനെന്ന് കോടതി
വാഷിങ്ടൺ: ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34 കേസുകളിലും മുൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യൂയോർക്ക് കോടതി. കേസിൽ ജൂലൈ 11ന് ശിക്ഷ വിധിക്കും. വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാൻ...
22 ലക്ഷം രൂപ കൈക്കൂലി; വളാഞ്ചേരി എസ്‌എച്ച്‌ഒയ്‌ക്കും എസ്‌ഐക്കും സസ്‌പെൻഷൻ
തിരൂർ: കൈക്കൂലി കേസിൽ എസ്‌എച്ച്‌ഒയ്‌ക്കും എസ്‌ഐക്കും സസ്‌പെൻഷൻ. ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് വളാഞ്ചേരി എസ്‌ഐക്കും എസ്‌എച്ച്‌ഒ സുനിൽ ദാസ് (53), എസ്‌ഐ പിബി ബിന്ദുലാൽ...
ലൈംഗിക പീഡനക്കേസ്; എംപി പ്രജ്വൽ രേവണ്ണ അറസ്‌റ്റിൽ
ന്യൂഡെൽഹി: ലൈംഗിക പീഡനക്കേസിൽ ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണ അറസ്‌റ്റിൽ. ഇന്ന് പുലർച്ചെ ജർമനിയിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയ പ്രജ്വൽ രേവണ്ണയെ കർണാടക പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. 34 ദിവസത്തെ ഒളിവ്...
നീക്കം സിക്കിമിനെതിരെ? അതിർത്തിക്കടുത്ത് യുദ്ധവിമാനങ്ങൾ വിന്യസിച്ച് ചൈന
ന്യൂഡെൽഹി: ഇന്ത്യയുടെ അതിർത്തിക്കടുത്ത് ചൈന യുദ്ധവിമാനങ്ങൾ വിന്യസിച്ചതായി റിപ്പോർട്. മേയ് 27ന് ശേഖരിച്ച ഉപഗ്രഹ ചിത്രങ്ങളിലാണ് യുദ്ധവിമാനങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. ഇന്ത്യയുടെ അതിർത്തിയിൽ നിന്ന് 150 കിലോമീറ്റർ അകലത്തിലാണ് അത്യാധുനിക ജെ 20...









































