നീക്കം സിക്കിമിനെതിരെ? അതിർത്തിക്കടുത്ത് യുദ്ധവിമാനങ്ങൾ വിന്യസിച്ച് ചൈന

സിക്കിമിനോട് ചേർന്നുള്ള ഷിഗാറ്റ്‌സെയിലെ വിമാനത്താവളത്തിലാണ് ആറ് ചൈനീസ് ജെ 20 സ്‌റ്റെൽത്ത് ഫൈറ്ററുകൾ കണ്ടെത്തിയത്.

By Trainee Reporter, Malabar News
India China_2020 Sep 02
Representational Image
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയുടെ അതിർത്തിക്കടുത്ത് ചൈന യുദ്ധവിമാനങ്ങൾ വിന്യസിച്ചതായി റിപ്പോർട്. മേയ് 27ന് ശേഖരിച്ച ഉപഗ്രഹ ചിത്രങ്ങളിലാണ് യുദ്ധവിമാനങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. ഇന്ത്യയുടെ അതിർത്തിയിൽ നിന്ന് 150 കിലോമീറ്റർ അകലത്തിലാണ് അത്യാധുനിക ജെ 20 സ്‌റ്റെൽത്ത് യുദ്ധവിമാനങ്ങൾ വിന്യസിച്ചിരിക്കുന്നത്.

സിക്കിമിനോട് ചേർന്നുള്ള ഷിഗാറ്റ്‌സെയിലെ വിമാനത്താവളത്തിലാണ് ആറ് ചൈനീസ് ജെ 20 സ്‌റ്റെൽത്ത് ഫൈറ്ററുകൾ കണ്ടെത്തിയത്. ടിബറ്റിലെ രണ്ടാമത്തെ വലിയ നഗരമായ ഷിഗാറ്റ്‌സെയിൽ സൈനിക, സിവിലിയൻ വിമാനത്താവളത്തിലെ ഫ്ളൈറ്റ് ലൈനിലാണ് ആറ് ഫൈറ്ററുകളുടെയും സാന്നിധ്യം ഉപഗ്രഹ ചിത്രങ്ങൾ വ്യക്‌തമാക്കിയത്‌.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വിമാനത്താവളങ്ങളിൽ ഒന്നായ ഷിഗാറ്റ്‌സെ, 12,408 അടി ഉയരത്തിലാണ് സ്‌ഥിതി ചെയ്യുന്നത്. ചിത്രങ്ങൾ പ്രകാരം ഒരു കെജെ-500 എയർബോൺ ഏർലി വാണിങ് ആൻഡ് കൺട്രോൾ എയർക്രാഫ്റ്റും ദൃശ്യമാണ്.

ജെ 20 സ്‌റ്റെൽത്ത് ഫൈറ്റർ ചൈനയുടെ ഏറ്റവും നൂതന പ്രവർത്തന ക്ഷമതയുള്ള യുദ്ധവിമാനങ്ങളാണെന്നും, ഇവ ചൈനയുടെ കിഴക്കൻ പ്രവിശ്യകളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവയാണെന്നും ടെക്‌നോളജി ആൻഡ് അനാലിസിസ് അറ്റ് ഓൾ സോഴ്‌സ് എന്ന സ്വകാര്യ ഗവേഷണ കേന്ദം അറിയിച്ചു.

Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE