കോഴിക്കോട്: റെസ്‌റ്റോറന്റിൽ നിന്നും ബിരിയാണി കഴിച്ച ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കോഴിക്കോട് ചാത്തമംഗലം സ്വദേശികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവർ വയനാട് വൈത്തിരിയിലെ ഒരു റെസ്‌റ്റോറന്റിൽ നിന്നായിരുന്നു ബിരിയാണി കഴിച്ചിരുന്നത്.
ചാത്തമംഗലം വെള്ളന്നൂർ സ്വദേശി രാജേഷ് ഭാര്യ ഷിംന, മക്കളായ ആരാധ്യ, ആദിത് എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരിൽ 11 വയസുകാരിയായ ആരാധ്യ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. മറ്റുള്ളവരുടെ നില തൃപ്‌തികരമാണ്.
Most Read| ബിസിനസ് രേഖകളിൽ കൃത്രിമം; 34 കേസുകളിലും ട്രംപ് കുറ്റക്കാരനെന്ന് കോടതി