ചക്രവാതച്ചുഴി; സംസ്‌ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴ
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അഞ്ചുദിവസം കൂടി ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴ തുടരുമെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതിന്റെ ഫലമായാണ് സംസ്‌ഥാനത്ത് മഴ തുടരുന്നത്. മേയ് 23...
അപേക്ഷ സ്വീകരിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി; ഹേമന്ത് സോറൻ ജാമ്യാപേക്ഷ പിൻവലിച്ചു
ന്യൂഡെൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സുപ്രീം കോടതിയിൽ സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ചു. അപേക്ഷ സ്വീകരിക്കാൻ കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് പിൻവലിച്ചത്. ഹരജി സ്വീകരിച്ചാൽ ജാമ്യാപേക്ഷ തള്ളുമെന്ന് സുപ്രീം കോടതി...
ബലാൽസംഗം, വധശ്രമം; എൽദോസ് കുന്നപ്പിള്ളിക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ച് സംഘം നെയ്യാറ്റിൻകര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബലാൽസംഗം, വധശ്രമം എന്നിവയടക്കമുള്ള കുറ്റങ്ങളാണ്...
കൊല്ലങ്കോട് പുലി കമ്പിവേലിയിൽ കുടുങ്ങി; മയക്കുവെടി വെക്കാൻ തീരുമാനം
പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയ്‌ക്ക് സമീപം ചേകോലിൽ പുലി കമ്പിവേലിയിൽ കുടുങ്ങി. പുലിയുടെ ഇടുപ്പിന്റെ ഭാഗമാണ് കമ്പിവേലിയിൽ കുടുങ്ങിയത്. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്‌ണന്റെ പറമ്പിലാണ് സംഭവം. രാവിലെ ഏഴ് മണിയോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്....
തദ്ദേശ വാർഡ് വിഭജനം; ഓർഡിനൻസ് മടക്കിയയച്ച് ഗവർണർ
തിരുവനന്തപുരം: സംസ്‌ഥാനത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട ഓർഡിനൻസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടക്കിയയച്ചു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഓർഡിനൻസുകൾക്ക് അംഗീകാരം നൽകാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ്...
സമരം ശക്‌തമാക്കും; നേതാക്കളുടെ വീട് വളയാൻ കർഷകർ- ബിജെപിക്ക് ആശങ്ക
ന്യൂഡെൽഹി: ഡെൽഹി ചലോ മാർച്ച് നൂറാം ദിവസം പൂർത്തിയാകുന്ന നാളെ മുതൽ സമരം ശക്‌തമാക്കാൻ ഒരുങ്ങി കർഷകർ. ബിജെപി നേതാക്കളുടെ വീട് വളഞ്ഞ് പ്രതിഷേധിക്കാനാണ് നേതാക്കളുടെ തീരുമാനം. ദേശീയ പാതകളിൽ ട്രാക്‌ടറുകൾ നിരത്തി...
കേരളത്തിൽ പിടിമുറുക്കി പകർച്ചവ്യാധികൾ; കണക്കുകൾ ഉയരുന്നു
തിരുവനന്തപുരം: കാലവർഷം തുടങ്ങും മുൻപ് തന്നെ കേരളത്തെ പിടിമുറുക്കിയിരിക്കുകയാണ് പകർച്ചവ്യാധികൾ. ഓരോ ദിവസവും ആയിരങ്ങളാണ് പനിയും മറ്റു പകർച്ച വ്യാധികളുമായി ആശുപത്രികൾ കയറിയിറങ്ങുന്നത്. സംസ്‌ഥാനത്ത് രണ്ടാഴ്‌ചക്കിടെ ഒരുലക്ഷത്തോളം പേരെയാണ് വിവിധ പകർച്ചവ്യാധികൾ ബാധിച്ചതെന്നാണ്...
ആകാശച്ചുഴിയിൽ അകപ്പെട്ട് സിംഗപ്പൂർ എയർലൈൻസ്; ഒരുമരണം- 30 പേർക്ക് പരിക്ക്
ലണ്ടൻ: സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ട് ഒരാൾ മരിച്ചു. 30 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പോവുകയായിരുന്നു വിമാനം. അടിയന്തിര സാഹചര്യത്തെ തുടർന്ന് ബാങ്കോക്കിലെ സുവർണ്ണഭൂമി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ...









































