രാജ്യാന്തര ഫുട്‍ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി
ന്യൂഡെൽഹി: രാജ്യാന്തര ഫുട്‍ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്‍ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി. കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മൽസരത്തിൽ കളിച്ച് ഐതിഹാസിക കരിയർ അവസാനിപ്പിക്കാനാണ് താരത്തിന്റെ തീരുമാനം. ജൂൺ...
ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
എറണാകുളം: ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഫോർട്ട് കൊച്ചി സ്വദേശി മൂലങ്കുഴിയിൽ ബിനോയ് സ്‌റ്റാൻലിയാണ് മരിച്ചത്. എറണാകുളം തോപ്പുംപടിയിലെ കടയിൽ കയറിയാണ് യുവാവിനെ കുത്തിക്കൊന്നത്. അയൽവാസി അലൻ എന്നയാളാണ്...
‘മലയാളം സംസാരിക്കുന്ന മെലിഞ്ഞയാൾ’; പെൺകുട്ടിയെ തട്ടികൊണ്ടുപോയ പ്രതിക്കായി അന്വേഷണം
കാസർഗോഡ്: പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം സ്വർണം കവർന്ന് ഉപേക്ഷിച്ച കേസിൽ പ്രതിക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചു. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണെന്നാണ് കുട്ടിയുടെ...
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുൽ സിംഗപ്പൂരിലേക്ക് കടന്നതായി സൂചന
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാലിനായുള്ള അന്വേഷണം വിദേശത്തേക്ക്. രാഹുൽ നിലവിൽ സിംഗപ്പൂരിലേക്ക് കടന്നതായാണ് സൂചന. ഇയാളെ കണ്ടെത്താനായി കേരള പോലീസ് ഇന്റർപോളിന്റെ സഹായം തേടും. രാഹുൽ രാജ്യം...
അനിശ്‌ചിതത്വം നീങ്ങി; സംസ്‌ഥാനത്ത് ഇന്ന് മുതൽ ഡ്രൈവിങ് ടെസ്‌റ്റ് പുനരാരംഭിക്കും
തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്‌ചിതത്വത്തിന് ഒടുവിൽ സംസ്‌ഥാനത്ത് ഇന്ന് മുതൽ ഡ്രൈവിങ് ടെസ്‌റ്റ് പൂർണതോതിൽ പുനഃസ്‌ഥാപിക്കും. ടെസ്‌റ്റ് പരിഷ്‌ക്കരണത്തിനെതിരെ സംസ്‌ഥാനത്തെ ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ സംയുക്‌ത സമിതി നടത്തിവന്ന സമരം അവസാനിച്ചതോടെയാണ് ടെസ്‌റ്റുകൾ...
എയർ ഇന്ത്യ എക്‌സ്‌പ്രസ് സമരം; കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി
കോഴിക്കോട്: സമരം ഒത്തുതീർപ്പായെങ്കിലും ജീവനക്കാർ എത്താതിനെ തുടർന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകളിൽ പ്രതിസന്ധി തുടരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഇന്നും നാളെയും പുറപ്പെടേണ്ട രണ്ടു വിമാനങ്ങൾ റദ്ദാക്കി.
ഇന്ന് രാത്രി 11.10ന് മസ്‌കത്തിലേക്ക്...
സ്ളോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്‌ക്ക് വെടിയേറ്റു
ബ്രാട്ടിസ്‌ലാവ: സ്ളോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്‌ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ് വെടിയേറ്റത്. അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഫിക്കോയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.
ആശുപത്രിയിൽ...
ഇരട്ട ക്‌ളച്ചും 18 വർഷം പഴക്കമുള്ള വാഹനങ്ങളും തുടരും; ഡ്രൈവിങ് സ്‌കൂൾ സമരം അവസാനിച്ചു
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌ക്കരണത്തിനെതിരെ സംസ്‌ഥാനത്തെ ഡ്രൈവിങ് സ്‌കൂൾ ഉടമകൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇരട്ട ക്‌ളച്ച് സംവിധാനം തുടരും. ഡ്രൈവിങ്...









































