‘പ്രതിഷേധക്കാരെ വെടിവച്ചാൽ യുഎസ് ഇടപെടും’; ഇറാന് മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടൻ: സർക്കാർ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തവെ, ഇറാൻ ഭരണകൂടത്തിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അക്രമത്തിന്റെ പാതയിൽ നേരിടാൻ ശ്രമിച്ചാൽ യുഎസ് ഇടപെടുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
''ഇറാൻ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ...
പുട്ടിന്റെ വസതിക്ക് നേരെ ഡ്രോൺ ആക്രമണം? ദൃശ്യങ്ങൾ പുറത്തുവിട്ട് റഷ്യ
മോസ്‌കോ: പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിന്റെ വസതിക്ക് നേരെ ഡ്രോൺ ആക്രമണം. യുക്രൈനാണ് ആക്രമണത്തിന് പിന്നിലെന്നാണ് റഷ്യയുടെ ആരോപണം. വാദത്തിന് തെളിവായി തകർന്ന ഡ്രോണിന്റെ ദൃശ്യം റഷ്യ പുറത്തുവിട്ടു.
മഞ്ഞ് നിറഞ്ഞ സ്‌ഥലത്ത് തകർന്ന നിലയിലുള്ള...
‘ഇന്ത്യയിലല്ല, ദുബായിൽ’; വീഡിയോയിൽ ഫൈസൽ മസൂദ്, ബംഗ്ളാദേശിന് തിരിച്ചടി
ധാക്ക: ഇന്ത്യാവിരുദ്ധ നിലപാടെടുത്ത യുവനേതാവ് ഉസ്‌മാൻ ഷെരീഫ് ഹാദിയുടെ കൊലപാതകത്തിലെ പ്രതികളിൽ ഒരാളെന്ന് സംശയിക്കുന്ന ഫൈസൽ കരീം മസൂദ് വീഡിയോ സന്ദേശം പുറത്തുവിട്ടു. തനിക്ക് കൊലപാതകത്തിൽ യാതൊരു പങ്കുമില്ലെന്നും നിലവിൽ ദുബായിലാണ് ഉള്ളതെന്നുമാണ്...
‘ഇന്ത്യ-പാക്ക് സംഘർഷം പരിഹരിക്കാൻ ഇടപെട്ടു’; അവകാശ വാദവുമായി ചൈന
ബെയ്‌ജിങ്: ഇന്ത്യ-പാക്ക് സംഘർഷം പരിഹരിക്കാൻ ഇടപെട്ടെന്ന അവകാശ വാദവുമായി ചൈന. ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘർഷത്തിൽ മധ്യസ്‌ഥത വഹിച്ചുവെന്ന് ചൈനീസ് വിദേശ്യകാര്യ മന്ത്രി വാങ് യി അവകാശപ്പെട്ടു. ചൊവ്വാഴ്‌ച ബെയ്‌ജിങ്ങിൽ വെച്ചുനടന്ന രാജ്യാന്തര പരിപാടിയിൽ...
ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങ് നാളെ; എസ്. ജയശങ്കർ പങ്കെടുക്കും
ന്യൂഡെൽഹി: ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുക്കും. ഇന്ത്യയും ബംഗ്ളാദേശും തമ്മിലുള്ള ബന്ധം മോശമായി നിൽക്കുന്ന സാഹചര്യത്തിലാണ് സിയയുടെ...
റഷ്യ-യുക്രൈൻ സമാധാന കരാർ; സമയപരിധി നിശ്‌ചയിച്ചിട്ടില്ലെന്ന് ട്രംപ്
വാഷിങ്ടൻ: റഷ്യ-യുക്രൈൻ സമാധാന കരാറിൽ എത്തിച്ചേരാനുള്ള സമയപരിധി നിശ്‌ചയിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. എന്നാൽ, യുദ്ധം സമീപ ഭാവിയിൽ തന്നെ അവസാനിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈൻ പ്രസിഡണ്ട് വ്ളാഡിമിർ സെലൻസ്‌കിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക്...
നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം; പെർഫെക്‌ട് സ്‌ട്രൈക്കെന്ന് ട്രംപ്
വാഷിങ്ടൻ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ഇസ്‍ലാമിക് സ്‌റ്റേറ്റ്‌സ് ഭീകരരെ ലക്ഷ്യമിട്ട് യുഎസ് ആക്രമണം. നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് യുഎസ് വ്യോമാക്രമണം നടത്തിയത്. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപാണ് ആക്രമണവിവരം പുറത്തുവിട്ടത്.
മേഖലയിലെ...
ധാക്കയിൽ സ്‌ഫോടനം; ഒരാൾ കൊല്ലപ്പെട്ടു, ബംഗ്ളാദേശിൽ സ്‌ഥിതി രൂക്ഷം
ധാക്ക: ബംഗ്ളാദേശ് തലസ്‌ഥാനമായ ധാക്കയിൽ സ്‌ഫോടനം. ഒരാൾ കൊല്ലപ്പെട്ടു. ധാക്കയിലെ മോഗ്ബസാർ മേഖലയിലെ മേൽപ്പാലത്തിൽ നിന്ന് അക്രമികൾ സ്‌ഫോടക വസ്‌തുക്കൾ എറിയുകയായിരുന്നുവെന്ന് ബംഗ്ളാദേശ് പോലീസ് പറഞ്ഞു. രണ്ടാഴ്‌ചയായി കലാപം തുടരുന്ന ബംഗ്ളാദേശിൽ സ്‌ഥിതിഗതികൾ...








































