Tue, Jan 27, 2026
17 C
Dubai

വയനാട്ടില്‍ വ്യാപാര സ്‌ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാന്‍ അനുവദിക്കണം; വ്യാപാരികൾ

വയനാട്: വയനാട്ടിൽ കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ വ്യാപാര സ്‌ഥാപനങ്ങളും ഒന്നിടവിട്ട ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍. ആഴ്‌ചയില്‍ മൂന്നു ദിവസമെങ്കിലും പ്രവൃത്തിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ഒരാഴ്‌ചക്കിടെ...

ഇരിട്ടിയിൽ 14കാരിയെ പീഡിപ്പിച്ച കേസ്; പ്രതി കീഴടങ്ങി

കണ്ണൂർ: ഇരിട്ടിയിൽ 14 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി കീഴടങ്ങി. പെൺകുട്ടിയുടെ അയൽവാസിയായ പ്രതി വികെ നിധീഷ് ആണ് പോലീസിൽ കീഴടങ്ങിയത്. ഡിവൈഎഫ്ഐ പ്രവ‍ർത്തകനായ നിധീഷ് ദിവസങ്ങളായി ഒളിവിലായിരുന്നു. പെൺകുട്ടിയുടെ പിതാവാണ് യുവാവിനെതിരെ...

വോളണ്ടിയറേ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു; ശിക്ഷയായി യുവാക്കൾക്ക് സന്നദ്ധ പ്രവർത്തനം

വളാഞ്ചേരി: സന്നദ്ധ പ്രവർത്തകനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച രണ്ട് യുവാക്കൾക്ക് ശിക്ഷയായി ഒരു ദിവസത്തെ സന്നദ്ധ പ്രവർത്തനം നൽകി വളാഞ്ചേരി പോലീസ്. എടയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് തല ആർആർടി വോളണ്ടിയറേയാണ് രണ്ട് യുവാക്കൾ...

കണ്ണൂരില്‍ 14കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയായ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഒളിവില്‍

കാക്കയങ്ങാട്: കണ്ണൂർ ഇരിട്ടിയിൽ 14കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി ഒളിവിൽ. സംഭവത്തിൽ വിളക്കോട് ചുള്ളിയോട് സ്വദേശി നിധീഷിനെ(32)തിരേയാണ് പോലീസ് കേസെടുത്തത്. കേസെടുത്തതോടെ ഇയാൾ ജില്ല വിട്ടെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ ദിവസം, നിധീഷ് പെൺകുട്ടിയെ...

അനിശ്‌ചിതത്വം നീങ്ങി; മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് ഓക്‌സിജന്‍ പ്ളാന്റ് അനുവദിച്ചു

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് ഓക്‌സിജന്‍ പ്ളാന്റ് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ പുതിയ പട്ടിക പുറത്തിറക്കി. അന്തരീക്ഷ വായുവില്‍ നിന്ന് മിനിറ്റില്‍ ആയിരം ലിറ്റര്‍ ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കാന്‍ ശേഷിയുള്ള ജനറേറ്റര്‍ പ്ളാന്റാണ് മഞ്ചേരിയിലേക്ക്...

പാലക്കാട് ഒരാള്‍ക്കു കൂടി ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു

പാലക്കാട്: പാലക്കാട് സ്വദേശിയായ ഒരാള്‍ക്കു കൂടി ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു. പോത്തുണ്ടി സ്വദേശിയായ 53കാരനാണ് കോവിഡ് നെഗറ്റീവ് ആയ ശേഷം ഇന്നലെ രോഗം സ്‌ഥിരീകരിച്ചത്. ഇയാൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലാണ്. അതേസമയം, പാലക്കാട്...

മലപ്പുറത്ത് നാളെ അവശ്യസാധന കടകള്‍ തുറക്കില്ല; മെഡിക്കൽ സേവനങ്ങൾ മാത്രം

മലപ്പുറം: ട്രിപ്പിൾ ലോക്ക്ഡൗണ്‍ നിലവിലുള്ള മലപ്പുറം ജില്ലയില്‍ നാളെ (ഞായറാഴ്‌ച) അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറക്കില്ല. അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള മെഡിക്കല്‍ സേവനങ്ങള്‍ മാത്രമാകും നാളെ ജില്ലയില്‍ പ്രവര്‍ത്തിക്കുക. കോവിഡ് അതിരൂക്ഷ വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍...

യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിലെ പ്രതികൾ പിടിയിൽ

കോഴിക്കോട്: യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിലെ രണ്ട് പ്രതികള്‍ പിടിയിലായി. ചാലിയം സ്വദേശി പോക്കിലി നാടകത്ത് സഫ്വാന്‍ (21), മലപ്പുറം അഴിനിലം സ്വദേശി മുല്ലംപറമ്പത്ത് സുജീഷ് (27) എന്നിവരെയാണ് കോഴിക്കോട്...
- Advertisement -