വോളണ്ടിയറേ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു; ശിക്ഷയായി യുവാക്കൾക്ക് സന്നദ്ധ പ്രവർത്തനം

By News Desk, Malabar News
Police checking
Representational image
Ajwa Travels

വളാഞ്ചേരി: സന്നദ്ധ പ്രവർത്തകനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച രണ്ട് യുവാക്കൾക്ക് ശിക്ഷയായി ഒരു ദിവസത്തെ സന്നദ്ധ പ്രവർത്തനം നൽകി വളാഞ്ചേരി പോലീസ്. എടയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് തല ആർആർടി വോളണ്ടിയറേയാണ് രണ്ട് യുവാക്കൾ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.

ട്രിപ്പിൾ ലോക്ക്ഡൗൺ കാലയളവിൽ ബൈക്കിൽ ചുറ്റിക്കറങ്ങിയ യുവാക്കളെ വോളണ്ടിയർ ചോദ്യം ചെയ്‌തതാണ്‌ സംഭവത്തിന് കാരണമായത്. ഇതിനിടെ ബൈക്കിന്റെ ഫോട്ടോ എടുക്കാൻ ശ്രമിച്ച വോളണ്ടിയറുടെ ഫോൺ ബലമായി പിടിച്ചുവാങ്ങി ഫോട്ടോ നീക്കം ചെയ്‌തതിന് ശേഷം തിരികെ കൊടുത്ത് യുവാക്കൾ പോയി.

പോലീസ് സ്‌റ്റേഷനിൽ പരാതി വന്നതിനെ തുടർന്ന് ഇവരെ സ്‌റ്റേഷനിൽ വിളിച്ച് വരുത്തുകയും, സംഭവത്തിൽ യുവാക്കൾ ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തു. തുടർന്ന് പരാതിക്കാരൻ മറ്റ് നിയമ നടപടികളൊന്നും ആവശ്യമില്ലെന്ന് അറിയിച്ചു. എന്നാൽ ചെയ്‌ത കാര്യത്തിന് ശിക്ഷയായി ഒരു ദിവസം സന്നദ്ധ പ്രവർത്തനം നടത്താൻ വളാഞ്ചേരി പോലീസ് ഇൻസ്‌പെക്‌ടർ നിർദ്ദേശിക്കുകയായിരുന്നു.

തുടർന്ന് വളാഞ്ചേരി കാവുംപുറം കവലയിൽ പോലീസിനോടൊപ്പം സന്നദ്ധ പ്രവർത്തനത്തിന് യുവാക്കളെ നിയോഗിച്ചു. യുവാക്കൾക്ക് സാമൂഹിക സേവനത്തിന്റെ മഹത്വം മനസിലാക്കി കൊടുക്കാനാണ് ഇത്തരത്തിൽ ചെയ്‌തതെന്ന് ഇൻസ്‌പെക്‌ടർ പറഞ്ഞു.

പോലീസ് നടത്തുന്ന ജാഗ്രതയോടെയുള്ള പ്രവർത്തനം നേരിട്ട് മനസിലാക്കാൻ കഴിഞ്ഞെന്നും, സന്നദ്ധ പ്രവർത്തനത്തിന്റെ വില മനസിലായെന്നും യുവാക്കൾ പറഞ്ഞതായി പോലീസ് അറിയിച്ചു.

Must Read: ലക്ഷദ്വീപ്: ജനങ്ങളുടെ അഭിപ്രായം അറിഞ്ഞശേഷം അന്തിമ തീരുമാനം; പ്രഫുൽ കെ പട്ടേൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE