അനിശ്‌ചിതത്വം നീങ്ങി; മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് ഓക്‌സിജന്‍ പ്ളാന്റ് അനുവദിച്ചു

By News Desk, Malabar News
Ajwa Travels

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് ഓക്‌സിജന്‍ പ്ളാന്റ് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ പുതിയ പട്ടിക പുറത്തിറക്കി. അന്തരീക്ഷ വായുവില്‍ നിന്ന് മിനിറ്റില്‍ ആയിരം ലിറ്റര്‍ ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കാന്‍ ശേഷിയുള്ള ജനറേറ്റര്‍ പ്ളാന്റാണ് മഞ്ചേരിയിലേക്ക് അനുവദിച്ചത്.

നേരത്തെ ദേശീയ പാത അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ഓക്‌സിജന്‍ പ്ളാന്റ് സ്‌ഥാപിക്കാന്‍ നിര്‍മാണ പ്രവൃത്തികൾ ആരംഭിച്ചിരുന്നു. എന്നാല്‍ പ്ളാന്റ് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ആദ്യ പട്ടികയില്‍ ജില്ല ഉള്‍പ്പെടാതെ പോയതോടെയാണ് നിര്‍മാണം വഴി മുട്ടിയത്. തുടര്‍ന്ന് ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ചേര്‍ന്ന് നടത്തിയ ഇടപെടലിലൂടെയാണ് പദ്ധതിക്ക് വീണ്ടും വഴിയൊരുങ്ങിയത്.

ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) തദ്ദേശീയമായി വികസിപ്പിച്ച ആയിരം ലിറ്റര്‍ ഉൽപാദന ശേഷിയുള്ള ജനറേറ്റര്‍ പ്ളാന്റാണ് ഹൈദരാബാദില്‍ നിന്ന് എത്തിക്കുക. ഒരു മാസത്തിനകം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി പ്ളാന്റ് പ്രവര്‍ത്തന സജ്ജമാക്കാനാകും എന്നാണ് പ്രതീക്ഷ.

നിലവില്‍ 4000 ലിറ്റര്‍ ദ്രവീകൃത ഓക്‌സിജന്‍ നിറക്കുന്ന രണ്ട് ടാങ്കുകളാണ് മെഡിക്കല്‍ കോളജിലുള്ളത്. ഇത് 10000 ലിറ്ററാക്കി ഉയര്‍ത്തുന്നതിനായി പുതിയ ടാങ്കും സ്‌ഥാപിച്ചു. 350 അടി നീളമുള്ള ടാങ്ക് രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് സ്‌ഥാപിച്ചത്.

Malabar News: ജില്ലയിൽ തിരഞ്ഞെടുപ്പ് ചിലവ് പരിശോധന ഇന്ന് ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE