യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിലെ പ്രതികൾ പിടിയിൽ

By News Desk, Malabar News
arrest
Representational image
Ajwa Travels

കോഴിക്കോട്: യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിലെ രണ്ട് പ്രതികള്‍ പിടിയിലായി. ചാലിയം സ്വദേശി പോക്കിലി നാടകത്ത് സഫ്വാന്‍ (21), മലപ്പുറം അഴിനിലം സ്വദേശി മുല്ലംപറമ്പത്ത് സുജീഷ് (27) എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് ഇന്ന് അറസ്‌റ്റ് ചെയ്‌തത്‌.

മാർച്ച് 24ന് രാത്രിയാണ്‌ കേസിന് ആസ്‌പദമായ സംഭവം നടന്നത്. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനില്‍ നിന്ന് കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിലേക്ക് നടന്നു പോവുകയായിരുന്ന കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശിയെ ഓയിറ്റി റോഡില്‍ ആക്രമിച്ച് മൊബൈല്‍ ഫോൺ കവർച്ച ചെയ്‌തു എന്നായിരുന്നു പരാതി.

ഈ സംഭവത്തിൽ കോഴിക്കോട് ടൗണ്‍ പോലീസില്‍ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. അറസ്‌റ്റിലായവർക്ക് എതിരെ കേരളത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ കേസുകളുണ്ട്.

Business News: കോവിഡ് വ്യാപനം; തിരിച്ചടി നേരിട്ട് ഇലക്‌ട്രോണിക്‌സ് മേഖലയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE