തളിപ്പറമ്പ് കുറ്റിക്കോലിൽ മുസ്‌ലിം ലീഗ് ഓഫിസ് തീയിട്ട നിലയിൽ
കണ്ണൂർ: തളിപ്പറമ്പ് കുറ്റിക്കോലിൽ മുസ്‌ലിം ലീഗ് ഓഫിസ് തീയിട്ട നിലയിൽ. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കുറ്റിക്കോൽ സിഎച് സെന്ററിനാണ് തീയിട്ടത്. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...
കണ്ണൂരിൽ കോടതി വളപ്പിൽ പൊട്ടിത്തെറി
കണ്ണൂർ: ജില്ലയിലെ കോടതി വളപ്പിൽ പൊട്ടിത്തെറി. മാലിന്യം കത്തിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. തുടർന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്‌ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ സംഭവത്തിൽ അസ്വാഭാവികത കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വ്യക്‌തമാക്കി.
Read also: കോൺഗ്രസ്...
രാഹുൽ ഗാന്ധി കണ്ണൂരിൽ എത്തി; സുരക്ഷ വർധിപ്പിച്ച് പോലീസ്
കണ്ണൂർ: രാഹുൽ ഗാന്ധി എംപി കേരളത്തിലെത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാവിലെ കണ്ണൂരിൽ വിമാനമിറങ്ങിയ രാഹുൽ ഗാന്ധിയെ കെ സുധാകരനും മറ്റ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ...
സ്‌ത്രീകളുടെ ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ അയച്ചു; വൈദികനെതിരെ പരാതി
കണ്ണൂർ: സ്‌ത്രീകൾ ഉൾപ്പെടുന്ന വാട്‍സ്‌ആപ് ഗ്രൂപ്പിലേക്ക് വൈദികൻ അശ്ളീല വീഡിയോ അയച്ചതായി പരാതി. വീട്ടമ്മമാരും കന്യാസ്‌ത്രീകളുമുള്ള ഗ്രൂപ്പിലേക്ക് കണ്ണൂർ അടയ്‌ക്കാത്തോട് പള്ളി വികാരി ഫാദർ സെബാസ്‌റ്റ്യൻ കീഴേത്ത് അശ്ളീല വീഡിയോ അയച്ചെന്നാണ് പരാതി....
തളിപ്പറമ്പിൽ ബസ് മറിഞ്ഞ് നഴ്‌സിന്റെ മരണം; ഡ്രൈവറുടെ അനാസ്‌ഥയെന്ന് റിപ്പോർട്
കണ്ണൂർ: തളിപ്പറമ്പിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരു സ്‌ത്രീ മരിച്ച സംഭവത്തിന് കാരണം ഡ്രൈവറുടെ അനാസ്‌ഥ. അമിത വേഗതയിലായിരുന്ന ബസ് ഓട്ടോയെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്‌സിങ്...
സൈക്കിൾ യാത്രക്കിടെ വാഹനമിടിച്ചു; ചികിൽസയിൽ കഴിഞ്ഞ വിദ്യാർഥി മരിച്ചു
കണ്ണൂർ: സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ വാഹനമിടിച്ച വിദ്യാർഥി മരിച്ചു. ജില്ലയിലെ പാപ്പിനിശ്ശേരി ആനവളപ്പ് സ്വദേശിയായ മുഹമദ് റിലാൻ ഫർഹീൻ(15) ആണ് മരിച്ചത്. വാഹനമിടിച്ചതിന് പിന്നാലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്നു ഫർഹീൻ.
മൂന്ന്...
കണ്ണൂരിൽ നീന്തൽ പഠിക്കുന്നതിനിടെ അച്ഛനും മകനും കുളത്തിൽ മുങ്ങി മരിച്ചു
കണ്ണൂർ: നീന്തൽ പഠിക്കുന്നതിനിടെ അച്ഛനും മകനും കുളത്തിൽ മുങ്ങിമരിച്ചു. പന്നിയോട്ട് സ്വദേശിയും നിലവിൽ ചോലോറയിൽ താമസക്കാരനുമായ ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പിപി ഷാജി (50), മകൻ ജ്യോതിരാദിത്യ(15) എന്നിവരാണ് മരിച്ചത്....
കണ്ണൂർ വിമാനത്താവളം; നീണ്ട ഇടവേളയ്‌ക്ക് ശേഷം ഒരു ലക്ഷം കവിഞ്ഞ് പ്രതിമാസ യാത്രക്കാർ
കണ്ണൂർ: നീണ്ട ഇടവേളയ്‌ക്ക് ശേഷം കണ്ണൂർ വിമാനത്താവളത്തിൽ പ്രതിമാസ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. കഴിഞ്ഞ മെയ് മാസത്തിൽ 1,00,397 യാത്രക്കാരാണ് കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്‌തത്. എയർപോർട്ട് അതോറിറ്റി...









































