തീർഥാടന യാത്രാ പാക്കേജുമായി കണ്ണൂർ കെഎസ്ആർടിസി

By Team Member, Malabar News
KSRTC Kannur Dippo Decided To Start Pilgrimage Tours
Ajwa Travels

കണ്ണൂർ: ഉല്ലാസയാത്രാ പാക്കേജുകൾക്ക് പിന്നാലെ തീർഥാടന യാത്രാ പാക്കേജുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്ആർടിസി. കണ്ണൂർ കെഎസ്ആർടിസിയാണ് പുതിയ ആശയം പരീക്ഷിക്കാൻ ഒരുങ്ങുന്നത്. നാലമ്പല തീർഥാടന യാത്രയാണ് കണ്ണൂർ കെഎസ്ആർടിസി ഏറ്റവും പുതിയതായി ആവിഷ്‌കരിക്കുന്നത്.

രാമായണ മാസമായ കർക്കിടകത്തിൽ തീർഥാടകർക്കായി നാലമ്പല യാത്ര സംഘടിപ്പിക്കാനാണ് കെഎസ്ആർടിസി അധികൃതരുടെ തീരുമാനം. ജൂലൈ 16 മുതൽ ഓഗസ്‌റ്റ് 17 വരെയാണ് ഈ തീർഥാടന യാത്ര ഒരുക്കുന്നത്. സൂപ്പർ ഡീലക്‌സ് എയർ ബസിലായിരിക്കും യാത്ര. അറുപതിലധികം വിനോദ ട്രിപ്പുകള്‍ പൂര്‍ത്തിയാക്കിയാണ് കണ്ണൂർ  കെഎസ്ആർടിസി തീർഥാടന യാത്ര ഏറ്റെടുക്കാനൊരുങ്ങുന്നത്.

നാലമ്പലങ്ങളായ തൃപ്രയാർ, ശ്രീരാമസ്വാമി ക്ഷേത്രം, കൂടൽമാണിക്യം ഭരത ക്ഷേത്രം, പായമ്മൽ ശത്രുഘ്‌ന ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്‌മണ ക്ഷേത്രം എന്നിവിടങ്ങളിൽ ഈ പാക്കേജിലൂടെ തീർഥാടകർക്ക് സന്ദർശിക്കാൻ അവസരം ഒരുക്കും. കുറഞ്ഞ ചെലവിൽ കണ്ണൂർ, പയ്യന്നൂർ ഡിപ്പോകളിൽ നിന്നുമാണ് സർവീസ്. റസിഡൻഷ്യൽ ഗ്രൂപ്പുകൾക്കും സാമൂഹിക കൂട്ടായ്‌മകൾക്കും പ്രത്യേക ബുക്കിംഗ് സൗകര്യം ലഭിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. ബുക്കിംഗിനായും വിശദവിവരങ്ങൾ അറിയുന്നതിനായും ഈ നമ്പറുകളിൽ ബന്ധപ്പെടാം. കണ്ണൂർ-9496131288, 8089463675, 9048298740, പയ്യന്നൂർ- 9745534123, 8075823384

Read also: അട്ടപ്പാടി മധു കേസ്; വിചാരണ വീണ്ടും മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE