റാഗിങ്ങിന്റെ പേരിൽ ക്രൂരമർദ്ദനം; വിദ്യാർഥി ബോധരഹിതനായത് മണിക്കൂറുകളോളം
കണ്ണൂർ: റാഗിങ്ങിന്റെ പേരിൽ വിദ്യാർഥിക്ക് ക്രൂരമർദ്ദനം. കണ്ണൂർ നഹർ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ഒന്നാം വർഷ വിദ്യാർഥി ചെട്ടിക്കുളം സ്വദേശി അൻഷാദിനെയാണ് കോളജിലെ സീനിയർ വിദ്യാർഥികൾ റാഗിങ് എന്ന പേരിൽ സംഘം...
ലോട്ടറി വിൽപനക്കാരന്റെ മരണം; രണ്ടുപേർ അറസ്‌റ്റിൽ
തലശ്ശേരി: ലോട്ടറി വിൽപനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. എരഞ്ഞോളി കൊടക്കളം ലക്ഷംവീട് കോളനിയിലെ നിധിൻ ബാബു (27), കൊളശ്ശേരി കോമത്ത് പാറയിലെ നൂർ മഹലിൽ സിഎ അഷ്‌മിൽ (27)...
പെരിങ്ങോം വയക്കര പഞ്ചായത്തിലെ ക്വാറികൾ അടച്ചുപൂട്ടി
കണ്ണൂർ: ജനവാസ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ക്വാറികൾ അടച്ചുപൂട്ടി. പെരിങ്ങോം വയക്കര പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ക്വാറികളാണ് പൂട്ടിയത്. കഴിഞ്ഞ ദിവസം ഉണ്ടായ ശക്‌തമായ മഴയിൽ കുന്നിൻ മുകളിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ നിന്ന് ഉരുൾപൊട്ടലിന്...
റോഡിന്റെ ശോചനീയാവസ്‌ഥ; കാളവണ്ടിയുമായി സമരത്തിന് ഇറങ്ങി നാട്ടുകാർ
കണ്ണൂർ: ചെങ്ങളായി, മയ്യിൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് വളക്കൈ കൊയ്യം മയ്യിൽ റോഡ്. ബസുകളും മറ്റുമായി ഒരു ദിവസം നൂറ് കണക്കിന് വാഹനങ്ങൾ ഓടുന്ന റോഡിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ...
പ്രോവിഡന്റ് ഫണ്ട് തട്ടിപ്പ്; സുബിൻ രാജിനായുള്ള അന്വേഷണം പുരോഗമിക്കുന്നു
കണ്ണൂർ: അധ്യാപകരുടെ പ്രോവിഡന്റ് ഫണ്ട് വിഹിതത്തിൽ ക്രമക്കേട് നടത്തിയ കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയറക്‌ടർ ഓഫിസിലെ ക്ളർക്ക് സുബിൻ രാജിനായുള്ള അന്വേഷണം പുരോഗമിക്കുന്നു. കാനഡയിലേക്ക് കടന്ന ഇയാളെ പിടികൂടാൻ സംസ്‌ഥാന ക്രൈം ബ്രാഞ്ച്...
കണ്ണൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ: ജില്ലയിലെ പാനൂരിൽ ബിജെപി പ്രവർത്തകന് നേരെ വധശ്രമം. ഓട്ടോ ഡ്രൈവർ മൊട്ടേമ്മൽ ആഷിക്കിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വൈദ്യർ പീടിക-കൂറ്റേരി കനാൽ റോഡ് ബൊമ്മക്കൽ വീട് പരിസരത്ത്...
കണ്ണൂരിൽ കനത്ത മഴ തുടരുന്നു; ഇന്ന് ഓറഞ്ച് അലർട്- മുന്നറിയിപ്പ്
കണ്ണൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നു. ശക്‌തമായ മഴ തുടരുന്നതിനാൽ കാലാവസ്‌ഥാ വകുപ്പ് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മലയോര മേഖലകളിലേക്കുള്ള രാത്രിസഞ്ചാരം ഒഴിവാക്കണമെന്നും...
കണ്ണൂരിലെ മന്ത്രവാദ ചികിൽസ; കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി ആരോപണം
കണ്ണൂർ: ജില്ലയിലെ പനി ബാധിച്ച് മതിയായ ചികിൽസ ലഭിക്കാതെ നാലുവയൽ ദാറുൽ ഹിദായത്ത് വീട്ടിലെ ഫാത്തിമ മരിച്ച സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി ആരോപണം. അറസ്‌റ്റിലായ കുഞ്ഞിപ്പള്ളി ഇമാം ഉവൈസിന്റെ സഹായികളായ രണ്ട്...








































