കണ്ണൂരിൽ വൻ ചന്ദനവേട്ട; മൂന്ന് പേർ അറസ്‌റ്റിൽ

By Trainee Reporter, Malabar News
sandalwood seized
Representational Image
Ajwa Travels

കണ്ണൂർ: ജില്ലയിൽ വൻ ചന്ദന വേട്ട. 20 ലക്ഷത്തോളം രൂപ വിലവരുന്ന 133 കിലോ ചന്ദനമാണ് കണ്ടെടുത്തത്. സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിലായി. വെള്ളോറ സ്വദേശികളായ ഗോപാലകൃഷ്‌ണൻ (48), പ്രദീപ് (48), ബിനീഷ് കുമാർ (43), എന്നിവരാണ് അറസ്‌റ്റിലായത്‌.

രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് മൂന്ന് പേരിൽ നിന്നായി 17 കിലോ ചന്ദനം പിടിച്ചെടുത്തത്. പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ മുഖ്യപ്രതിയായ മാതമംഗലം പെരുമ്പാവ സ്വദേശി നസീറിന്റെ വീട്ടിൽ നിന്നും 116 കിലോ ചന്ദനവും പിടിച്ചെടുത്തു.

തലവിൽ കേന്ദ്രീകരിച്ച് ചന്ദനമരം മുറിച്ചുകടത്തുന്ന സംഘം പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ തലവിൽ, വിളയാർക്കാട്, പെരുമ്പാവ എന്നിവിടങ്ങളിൽ വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് ചന്ദനത്തിന്റെ വൻ ശേഖരം പിടികൂടിയത്. പരിശോധനയ്‌ക്കിടെ മുഖ്യപ്രതിയടക്കം രണ്ടുപേർ ഓടിരക്ഷപ്പെട്ടു. മുഖ്യപ്രതി നസീറിനായുള്ള അന്വേഷണം വനംവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്.

Most Read: മുല്ലപ്പെരിയാർ ഡാം; തമിഴ്‌നാട്ടിൽ പ്രതിഷേധവുമായി പ്രതിപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE