Fri, Apr 26, 2024
25.9 C
Dubai

കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു; ആൻ ടെസ കേരളത്തിൽ തിരിച്ചെത്തി

ന്യൂഡെൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ശതകോടീശ്വരന്റെ ചരക്കുകപ്പലിൽ ഉണ്ടായിരുന്ന മലയാളി യുവതി കേരളത്തിൽ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം. തൃശൂർ വെളുത്തൂർ സ്വദേശിനി ആൻ ടെസ ജോസഫ് (21) ആണ് കൊച്ചി വിമാനത്താവളത്തിൽ എത്തിയത്....

നിയമനടപടികൾ തുടങ്ങി: റഹീം നാട്ടിലെത്താൻ ഒരു മാസമെടുത്തേക്കും

കോഴിക്കോട്: ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിനെ വധശിക്ഷയിൽനിന്ന് ഒഴിവാക്കി നാട്ടിലെത്തിക്കാൻ ഒരുമാസത്തോളം സമയമെടുക്കുമെന്ന് സൗദി അധികൃതർ. നിയമപരമായ കാര്യങ്ങൾ പൂർത്തീകരിക്കാനുള്ള സമയം ഒരു മാസത്തോളം എടുക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കേരളം ഒറ്റക്കെട്ടായി സമാഹരിച്ച...

അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; അറസ്‌റ്റ് നിയമപരമെന്ന് ഹൈക്കോടതി, ഹരജി തള്ളി

ന്യൂഡെൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അറസ്‌റ്റ് ചോദ്യം ചെയ്‌തുള്ള ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹരജി ഹൈക്കോടതി തള്ളി. മതിയായ തെളിവുകൾ ഹാജരാക്കാൻ ഇഡിക്ക് സാധിച്ചെന്ന്...

അഭിഭാഷകരും ന്യായാധിപൻമാരും പ്രത്യേക പക്ഷത്തോട് പ്രതിബദ്ധരായിരിക്കരുത്; ചീഫ് ജസ്‌റ്റിസ്‌

നാഗ്‌പൂർ: എല്ലാവര്‍ക്കും പ്രത്യേക രാഷ്‌ട്രീയ ആശയങ്ങളോട് പ്രതിപത്തിയുണ്ടാകാമെങ്കിലും അഭിഭാഷകരുടെയും ന്യായാധിപന്‍മാരുടെയും കൂറ് ഭരണഘടനയോടായിരിക്കണമെന്നും പ്രതിബദ്ധത ഏതെങ്കിലും പ്രത്യേക പക്ഷത്തോട് ആയിരിക്കരുതെന്നും സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്. നാഗ്‌പൂർ ഹൈക്കോടതി ബാർ അസോസിയേഷന്റെ...

ഗ്യാൻവാപി മസ്‌ജിദ്‌; ഹിന്ദുക്കൾക്ക് പൂജ തുടരാമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: വാരാണസിയിലെ ഗ്യാൻവാപി മസ്‌ജിദ്‌ സമുച്ചയത്തിലെ തെക്കേ അറയിൽ ഹിന്ദുമതക്കാർക്ക് പൂജ തുടരാമെന്ന് സുപ്രീം കോടതി. പൂജയ്‌ക്ക് അനുമതി നൽകിയതിനെതിരെ മസ്‌ജിദ്‌ കമ്മിറ്റി നൽകിയ അപ്പീൽ പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്‌....

ലോകം ഒരു വർഷം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നത് 100 കോടി ടൺ ഭക്ഷണം!

ജനീവ: ഒരിക്കലെങ്കിലും ഉള്ളുപൊള്ളി അനുഭവിച്ചവർക്കേ വിശപ്പിന്റെ വേദന അറിയൂ. ഒരുനേരത്തെ ഭക്ഷണം പോലും കിട്ടാത്ത കോടിക്കണക്കിന് പേർ നമ്മുടെ ലോകത്തുണ്ട്. എന്നാലും, അവരെയൊന്നും ഒരുനിമിഷം പോലും ഓർക്കാതെ ഭക്ഷണ സാധനങ്ങൾ വലിച്ചെറിയുന്നവരും നമ്മുടെ...

സ്വന്തം ബ്രാൻഡ് അരിയുമായി ‘പറപ്പൂർ ഐയു സ്‌കൂൾ’ വിപണിയിലേക്ക്!

മലപ്പുറം: കോട്ടയ്‌ക്കൽ പറപ്പൂർ ഐയു ഹയർ സെക്കൻഡറി സ്‌കൂൾ ‘സ്വന്തം ബ്രാൻഡ്’ ഉൽപന്നങ്ങളുമായി വിപണിയിലേക്ക്. ഐയു ഹാപ്പി റൈസ്, ഐയു ഹാപ്പി അവിൽ, ഐയു ഹാപ്പി അപ്പം പൊടി, ഐയു ഹാപ്പി പുട്ടുപൊടി...

ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്; ലോകത്തിലെ ആദ്യ രാജ്യം

പാരിസ്: 'എന്റെ ശരീരം എന്റെ തീരുമാനം' എന്ന മുദ്രാവാക്യം ഫ്രാൻസിന്റെ മണ്ണിലാകെ അലയടിക്കുകയാണ്. ഗർഭഛിദ്രം സ്‌ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് ഫ്രാൻസ്. ഇതിനായി ഭരണഘടനയിൽ ഭേദഗതി വരുത്താൻ പാർലമെന്റ്...
- Advertisement -