തോക്ക് കെണിയില്‍ നിന്ന് വെടിയേറ്റ് മരണം; കെണി വച്ചയാൾക്കെതിരെ കേസ്
കാസർഗോഡ്: കരിച്ചേരിയില്‍ കാട്ടുപന്നിയെ ലക്ഷ്യമാക്കി സ്‌ഥാപിച്ച തോക്ക് കെണിയില്‍നിന്ന് വെടിയേറ്റ് പ്രാദേശിക സിപിഐ നേതാവ് മരിച്ച സംഭവത്തിൽ, കെണി വച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു. മരിച്ച കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ മാധവന്‍ നമ്പ്യാരുടെ അയല്‍വാസിയായ...
ജില്ലയിലെ പേരാമ്പ്രയിൽ സിപിഐഎം പാർട്ടി ഓഫീസിന് തീയിട്ടു
കോഴിക്കോട്: ജില്ലയിലെ പേരാമ്പ്രയിൽ സിപിഐഎം പാർട്ടി ഓഫീസിന് തീയിട്ടു. വാല്യക്കോട് ടൗൺ ബ്രാഞ്ച് ഓഫീസിനാണ് തീയിട്ടത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. തീപിടുത്തത്തിൽ ഓഫീസിലെ ഫർണിച്ചറുകളും ഫയലുകളും കത്തി നശിച്ചു.
ഓഫീസിന് തീയിട്ട വിവരം വഴിയാത്രക്കാരനാണ്...
കൊലവിളി മുദ്രാവാക്യം; സംസ്‌ഥാന പോലീസ് മേധാവിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്
കോഴിക്കോട്: പ്രതിപക്ഷ പ്രതിഷേധത്തിനെതിരായി സിപിഎം സംഘടിപ്പിച്ച മാര്‍ച്ചില്‍ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംസ്‌ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്‌ഥാന...
മണ്ണാർക്കാട് വീണ്ടും പുലി ഭീതിയിൽ; ഇരുന്നൂറിലധികം കോഴികളെ കൊന്നു
പാലക്കാട്: മണ്ണാർക്കാടും പരിസര പ്രദേശങ്ങളും വീണ്ടും പുലി ഭീതിയിൽ. മണ്ണാർക്കാട് തത്തേങ്ങലത്ത് കഴിഞ്ഞ ദിവസം വീണ്ടും പുലിയിറങ്ങി. കോഴിഫാമിലെ ഇരുന്നൂറിലധികം കോഴികളെ പുലി കടിച്ചു കൊന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് തത്തേങ്ങലത്ത് പുലിയെ...
പനി ബാധിച്ച് ഏഴാം ക്ളാസ് വിദ്യാർഥി മരിച്ചു; ഡെങ്കിയെന്ന് സംശയം
സുൽത്താൻ ബത്തേരി: വയനാട്ടില്‍ പനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചു. ബത്തേരി സ്വദേശി അഹ്‌നസാണ് മരിച്ചത്. ഡെങ്കിപ്പനിയെന്നാണ് പ്രാഥമിക നിഗമനം.
മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം. ഇന്ന് രാവിലെ ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച...
സിപിഎം മാർച്ചിലെ കൊലവിളി മുദ്രാവാക്യം; ഹൈക്കോടതിയെ സമീപിക്കാൻ കോൺഗ്രസ്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരായി സിപിഎം സംഘടിപ്പിച്ച മാര്‍ച്ചില്‍ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്. പരാതി നൽകിയിട്ടും നടപടിയെടുക്കാൻ പോലീസ് തയ്യാറാകുന്നില്ലെന്നും...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചു; 19കാരൻ അറസ്‌റ്റിൽ
മലപ്പുറം: ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ച 19കാരന്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ടു വര്‍ഷമായി ഭീഷണിപ്പെടുത്തി ആറിലധികം തവണ പീഡിപ്പിച്ചുവെന്നാണ് പരാതി.
മലപ്പുറം തൃപ്പനച്ചി സ്വദേശി മണ്ണില്‍തൊടി റയാൻ (19)...
പരിസ്‌ഥിതിലോല പ്രദേശങ്ങളുടെ അതിർത്തി നിർണയം; വയനാട്ടിൽ നാളെ ഹർത്താൽ
വയനാട്: പരിസ്‌ഥിതിലോല പ്രദേശങ്ങളുടെ അതിർത്തി നിർണയവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയിൽ ശക്‌തമായ പ്രതിഷേധവുമായി വയനാട്. ഇതിന്റെ പശ്‌ചാത്തലത്തിൽ നാളെ ജില്ലയിൽ ഒട്ടാകെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്. വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തിന്...









































