പരിസ്‌ഥിതിലോല പ്രദേശങ്ങളുടെ അതിർത്തി നിർണയം; വയനാട്ടിൽ നാളെ ഹർത്താൽ

By Team Member, Malabar News
UDF Hartal At Wayanad Tomorrow In The Ecologically Sensitive Zone Issues
Ajwa Travels

വയനാട്: പരിസ്‌ഥിതിലോല പ്രദേശങ്ങളുടെ അതിർത്തി നിർണയവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയിൽ ശക്‌തമായ പ്രതിഷേധവുമായി വയനാട്. ഇതിന്റെ പശ്‌ചാത്തലത്തിൽ നാളെ ജില്ലയിൽ ഒട്ടാകെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്. വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തിന് പുറമെയാണ് ഇപ്പോൾ ജില്ലയിലൊട്ടാകെ ഹർത്താൽ നടത്തുന്നത്.

വയനാട്ടിലെ  കർഷകർ ഉൾപ്പടെയുള്ള സാധാരണക്കാരുടെ ഭീതി അകറ്റാന്‍ കേന്ദ്രവും സംസ്‌ഥാന സര്‍ക്കാരും ഇടപെടണമെന്ന ആവശ്യം ഉന്നയിച്ചാണ് ജൂണ്‍ 16ന് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പാല്‍, പത്രം, ആശുപത്രി, വിവാഹം, മരണാനന്തരച്ചടങ്ങുകള്‍, മെഡിക്കല്‍ ഷോപ്പ്, എയര്‍പോര്‍ട്ട് യാത്ര എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ ജൂൺ 12ആം തീയതി ഇതേ വിഷയത്തിൽ എൽഡിഎഫും ജില്ലയിൽ ഹർത്താൽ നടത്തിയിരുന്നു. കൂടാതെ സുപ്രീം കോടതിയുടെ വിധിയില്‍ ഇളവുകള്‍ ആവശ്യമുണ്ടെങ്കില്‍ സംസ്‌ഥാന സര്‍ക്കാരിന് കേന്ദ്ര എംപവേഡ് കമ്മിറ്റിയെയും കേന്ദ്ര പരിസ്‌ഥിതി, വനം, കാലാവസ്‌ഥാ വ്യതിയാന വകുപ്പിനെയും സമീപിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാമെന്ന് ഉത്തരവിൽ വ്യക്‌തമാക്കിയിട്ടുണ്ട്‌. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് യുഡിഎഫ് ആവശ്യം ഉന്നയിക്കുന്നത്.

Read also: രാഹുൽ ഗാന്ധിയെ അറസ്‌റ്റ്‌ ചെയ്‌തേക്കുമെന്ന് സൂചന; പ്രതിഷേധം തുടരാൻ കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE