ഒഴിഞ്ഞ എലിവിഷ ട്യൂബ് വായിൽ വച്ചു; ജില്ലയിൽ മൂന്ന് വയസുകാരൻ മരിച്ചു
മലപ്പുറം: ജില്ലയിലെ പരപ്പനങ്ങാടിയിൽ ഒഴിഞ്ഞ എലിവിഷത്തിന്റെ ട്യൂബ് വായിൽ തേച്ച മൂന്ന് വയസുകാരൻ മരിച്ചു. പരപ്പനങ്ങാടി ചെട്ടിപടി സ്വദേശികളായ സുഹൈല- അൻസാർ ദമ്പതികളുടെ മകൻ റസിൻഷായാണ് മരിച്ചത്. ദമ്പതികളുടെ ഏക മകനായിരുന്നു റസിൻഷാ.
മൂന്ന്...
കാത്തലിക് സിറിയൻ ബാങ്ക് പണിമുടക്ക്; ജില്ലയിൽ പൂർണം
കാസർഗോഡ്: കേരളം ആസ്‌ഥാനമായ, നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കാത്തലിക് സിറിയൻ ബാങ്കിലെ ഓഫിസർമാരെയും ജീവനക്കാരെയും വീണ്ടും പണിമുടക്കിലേക്ക് തള്ളിവിട്ട് ബാങ്ക് മാനേജ്‌മെന്റ്.
തിങ്കളാഴ്‌ച പണിമുടക്കിയ ജീവനക്കാർ സിഎസ്ബി ബാങ്കിന്റെ കാസർഗോഡ് ജില്ലയിലെ ശാഖകൾക്ക് മുന്നിൽ പ്രതിഷേധ...
മകൻ അന്യമതസ്‌ഥയെ വിവാഹം കഴിച്ചു; പൂരക്കളി കലാകാരന് ഊരുവിലക്കുമായി ക്ഷേത്രം
കണ്ണൂർ: മകൻ മുസ്‌ലിം യുവതിയെ വിവാഹം കഴിച്ചതിന്റെ പേരിൽ പൂരക്കളി കലാകാരന് ഊരു വിലക്ക് ഏർപ്പെടുത്തി ക്ഷേത്രം. കണ്ണൂർ കരിവെള്ളൂരിലെ പൂരക്കളി കലാകാരൻ വിനോദ് പണിക്കർക്കാണ് പ്രദേശത്തെ ക്ഷേത്ര ഭാരവാഹികൾ പൂരക്കളിയിൽ വിലക്ക്...
പാലക്കാട് കൂറ്റനാട് കിണറുകളിൽ തീ; വിദഗ്‌ധ സംഘം പരിശോധന നടത്തി
പാലക്കാട്: നാട്ടുകാരെ പരിഭ്രാന്തിയിലാക്കി പാലക്കാട് കൂറ്റനാട് കിണറുകളിൽ തീപിടിക്കുന്നു. പ്രദേശത്തെ നിരവധി വീടുകളിലെ കിണറുകളിൽ സംഭവം റിപ്പോർട് ചെയ്‌തിട്ടുണ്ട്. കിണറ്റിലേക്ക് കടലാസോ എന്തെങ്കിലും വസ്‌തുക്കളോ കത്തിച്ചിട്ടാൽ തീ ആളിപ്പടരുകയാണെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിന്...
കോഴിക്കോട് മെഡിക്കൽ കോളേജ്; റാഗിങ് സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: സീനിയർ പിജി വിദ്യാർഥികൾ റാഗ് ചെയ്‌തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ജൂനിയർ പിജി വിദ്യാർഥി പഠനം ഉപേക്ഷിച്ച സംഭവത്തിൽ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ കേസെടുത്ത മനുഷ്യാവകാശ...
പൂന്തോട്ടം ആശുപത്രിയിൽ നിന്ന് കഞ്ചാവ് കലർത്തിയ മരുന്നുകൾ പിടികൂടി
പാലക്കാട്: ചെർപ്പുളശ്ശേരി പൂന്തോട്ടം ആയുർവേദ ആശുപത്രിയിൽ നിന്ന് കഞ്ചാവ് കലർത്തിയ മരുന്നുകൾ പിടികൂടി. കഞ്ചാവ് ഉപയോഗിച്ച് മരുന്നുകൾ നിർമിക്കുന്നുവെന്ന പരാതിയെ തുടർന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മരുന്നുകൾ പിടിച്ചെടുത്തത്. ഹിമാലയൻ ഹെമ്പ്,...
നായാട്ടിനിടെ യുവാവിന് വെടിയേറ്റ സംഭവം; മലപ്പുറത്ത് രണ്ടു പേർ പിടിയിൽ
മലപ്പുറം: നായാട്ടിനിടെ യുവാവിന് വെടിയേറ്റ സംഭവത്തിൽ രണ്ടു പേർ പിടിയിൽ. മങ്കട കൂട്ടിൽ സ്വദേശി പറമ്പത്ത് ഇബ്രാഹീം (58), മങ്കട കർക്കിടകം സ്വദേശി മേലേടത്ത് സുനീർ അലി (35) എന്നിവരെയാണ് കൊളത്തൂർ പോലീസ്...
കാസർഗോഡ് ഡിഎഫ്ഒയുടെ സ്‌ഥാനമാറ്റം; എംഎൽഎമാർ രംഗത്ത്- മുഖ്യമന്ത്രിക്ക് പരാതി നൽകും
കാസർഗോഡ്: ജില്ലയിലെ ഡിഎഫ്ഒ ധനേഷ് കുമാറിനെ മാറ്റിയതിനെതിരെ എംഎൽഎമാർ രംഗത്ത്. വിഷയം സഭയിൽ ഉന്നയിക്കുമെന്ന് എൻ എ നെല്ലിക്കുന്ന് വ്യക്‌തമാക്കി. മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകാനാണ് ജില്ലയിലെ എംഎൽഎമാരുടെ തീരുമാനം. കാസർഗോഡ് ഡിഎഫ്ഒ...









































