പാലക്കാട് കൂറ്റനാട് കിണറുകളിൽ തീ; വിദഗ്‌ധ സംഘം പരിശോധന നടത്തി

By Trainee Reporter, Malabar News
Fire in Palakkad Koottanad wells
Ajwa Travels

പാലക്കാട്: നാട്ടുകാരെ പരിഭ്രാന്തിയിലാക്കി പാലക്കാട് കൂറ്റനാട് കിണറുകളിൽ തീപിടിക്കുന്നു. പ്രദേശത്തെ നിരവധി വീടുകളിലെ കിണറുകളിൽ സംഭവം റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. കിണറ്റിലേക്ക് കടലാസോ എന്തെങ്കിലും വസ്‌തുക്കളോ കത്തിച്ചിട്ടാൽ തീ ആളിപ്പടരുകയാണെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിന് പിന്നിലുള്ള കാരണം കണ്ടെത്താൻ വിദഗ്‌ധ സംഘം പരിശോധന നടത്തി. കൂറ്റനാട് ടൗണിലെ 12 ഓളം കിണറുകളിലാണ് പ്രതിഭാസം.

കിണറുകളിൽ ഇന്ധന സാന്നിധ്യം ഉണ്ടോയെന്ന് സംശയിക്കുന്നുണ്ട്. തീപിടിക്കുന്ന വാതക സാന്നിധ്യമോ അല്ലെങ്കിൽ ഇന്ധന ചോർച്ചയോ ആകാം പ്രതിഭാസത്തിന് കാരണമെന്നാണ് വിലയിരുത്തൽ. കിണറുകളിലെ വെള്ളം പരിശോധനക്ക് അയച്ചു. ഫലം ലഭിച്ചതിന് ശേഷം മാത്രമേ കൃത്യമായ കാരണം വ്യക്‌തമാവുകയുള്ളൂ. കിണറുകളിലെ മണ്ണും പരിശോധിച്ചേക്കും. ഈ കിണറുകളിലെ വെള്ളം ഉപയോഗിക്കുന്നവർക്ക് ആരോഗ്യപ്രശ്‌നങ്ങൾ റിപ്പോർട് ചെയ്യുന്നുണ്ട്.

കിണറുകളിൽ നിന്ന് ഇന്ധനത്തിന്റെ രൂക്ഷ ഗന്ധം ഉയരുന്നുണ്ട്. കിണറുകളിൽ തീ കൊളുത്തിയിട്ടാൽ ഏറെ നേരം കത്തും. ദിവസങ്ങളോളമായി ഈ പ്രതിഭാസം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. നിയമസഭാ സ്‌പീക്കറും സ്‌ഥലം എംഎൽഎയുമായ എംബി രാജേഷ് രാജേഷ് ഇടപെട്ടതോടെയാണ് ഭൂജല, മലിനീകരണ നിയന്ത്രണ വകുപ്പിലെ ഉദ്യോഗസ്‌ഥർ പരിശോധനക്ക് എത്തിയത്. അതേസമയം, സമീപത്തെ പെട്രോൾ പമ്പിൽ നിന്നാണോ ഇന്ധനം ചോരുന്നതെന്ന സംശയവും നാട്ടുകാർക്കിടയിൽ ഉണ്ട്.

Most Read: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസനം; സമഗ്ര പദ്ധതിയുമായി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE