നായാട്ടിനിടെ യുവാവിന് വെടിയേറ്റ സംഭവം; മലപ്പുറത്ത് രണ്ടു പേർ പിടിയിൽ

By Trainee Reporter, Malabar News
five arrested in Malappuram
Representational Image
Ajwa Travels

മലപ്പുറം: നായാട്ടിനിടെ യുവാവിന് വെടിയേറ്റ സംഭവത്തിൽ രണ്ടു പേർ പിടിയിൽ. മങ്കട കൂട്ടിൽ സ്വദേശി പറമ്പത്ത് ഇബ്രാഹീം (58), മങ്കട കർക്കിടകം സ്വദേശി മേലേടത്ത് സുനീർ അലി (35) എന്നിവരെയാണ് കൊളത്തൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ശനിയാഴ്‌ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.

പാങ്ങ് പെരിഞ്ചോലയിൽ ഒരുമിച്ചു നായാട്ടിനിറങ്ങിയ മൂന്ന് സുഹൃത്തുക്കളിൽ ഒരാൾക്കാണ് വെടിയേറ്റത്. മങ്കട ചേരിയം സ്വദേശി കുന്നത്ത് മുസ്‌തഫക്കാണ് (38) വെടിയേറ്റത്. സംഘത്തിന്റെ കൈവശം ഉണ്ടായിരുന്ന ലൈസൻസില്ലാത്ത തോക്കിൽ നിന്നാണ് വെടിയുതിർന്നത്. തലക്ക് ഗുരുതരമായി പരിക്കേറ്റ മുസ്‌തഫ പെരിന്തൽമണ്ണ എംഇഎസ് ആശുപത്രിയിൽ ചികിൽസയിലാണ്.

പെരിന്തൽമണ്ണ ഡിവൈഎസ്‍പി എം സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ കൊളത്തൂർ സിഐ എ സജിത്ത്, പെരിന്തൽമണ്ണ ഡൻസാഫ് സംഘത്തിലെ എസ്‌ഐ സിപി മുരളി, അന്വേഷണ ഉദ്യോഗസ്‌ഥരായ എൻ ടി കൃഷ്‌ണകുമാർ, എം മനോജ്, പ്രശാന്ത്, ദിനേശ്, പ്രഫുൽ എന്നിവരാണ് അന്വേഷണം നടത്തുന്നത്.

Most Read: ‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസ്; റോയ് വയലാട്ടിൻ ആശുപത്രിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE