പുറക്കാട്ടിരിയില്‍ വാഹനാപകടം; മൂന്നുപേര്‍ മരിച്ചു
കോഴിക്കോട്: പുറക്കാട്ടിരിയില്‍ വാഹനാപകടത്തില്‍ 3 പേര്‍ മരിച്ചു. കര്‍ണാടക സ്വദേശി ശിവണ്ണ, ട്രാവലര്‍ ഡ്രൈവറായ കര്‍ണ്ണാടക സ്വദേശി എന്നിവരാണ് മരിച്ചത്.
അപകടത്തിൽ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശബരിമലയിലേക്ക് പോവുകയായിരുന്ന കര്‍ണാടക സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
Malabar News:...
ഉറങ്ങിക്കിടന്ന ഭർത്താവിനെ തീകൊളുത്തി; ഭാര്യ പിടിയിൽ
പാലക്കാട്: ഉറങ്ങിക്കിടന്ന ഭർത്താവിനെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ യുവതി അറസ്‌റ്റിൽ. വീടിന്റെ വരാന്തയിൽ ഉറങ്ങി കിടക്കുകയായിരുന്ന പുതൂർ ഓൾഡ് കോളനിയിലെ സുബ്രഹ്‌മണ്യനെയാണ് ഇയാളുടെ ഭാര്യ ശശികല തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി...
വാലന്റൈൻസ് ഡേ പാർട്ടി; 20 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടി
കോഴിക്കോട്: വാലന്റൈൻസ് ഡേ പാർട്ടിയുടെ ഭാഗമായി വിൽപനയ്‌ക്ക് എത്തിച്ച് 20 ലക്ഷം രൂപ വിലമതിക്കുന്ന മാരക മയക്കുമരുന്നുകളുമായി യുവാവ് അറസ്‌റ്റിൽ. താമരശേരി അമ്പായത്തോട് മീനംകുളത്ത് ചാലിൽ റോഷനാ(35)ണ് 13.103 മില്ലി എംഡിഎംഎയും 25...
ജില്ലയിൽ ഓപ്പറേഷന്‍ സൈലന്‍സിൽ കുടുങ്ങിയത് 36 വാഹനങ്ങൾ
കോഴിക്കോട്: വാഹനങ്ങളിലെ സൈലന്‍സറില്‍ മാറ്റം വരുത്തി അമിത ശബ്‌ദമുണ്ടാക്കുന്ന വാഹനങ്ങള്‍ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കോഴിക്കോട് ജില്ലയിൽ കുടുങ്ങിയത് 36 വാഹനങ്ങൾ. ഹെല്‍മെറ്റ് ധരിക്കാത്തത് ഉൾപ്പടെയുള്ള നിയമലംഘനങ്ങളിൽ 131...
തോട്ടട ബോംബേറ്; പ്രാഥമിക പ്രതിപട്ടികയിൽ അഞ്ച് പേർ
കണ്ണൂർ: തോട്ടടയിൽ ബോംബ് സ്‌ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ പ്രാഥമിക പ്രതിപട്ടികയിൽ അഞ്ച് പേർ. പ്രധാനപ്രതി മിഥുൻ സംസ്ഥാനം വിട്ടതായാണ് സൂചന.
അതേസമയം സംഘത്തിൽ ഉൾപ്പെട്ട വടകര സ്വദേശിയെ തിരിച്ചറിഞ്ഞു. ബോംബ് നിർമിച്ചത് ചേലോറയിലെ...
ഹാർഡ്‌വെയർ ഷോപ്പ് അടച്ചുപൂട്ടിയ സംഭവം; പ്രശ്‌ന പരിഹാരത്തിന് ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തി
കണ്ണൂർ: മാതമംഗലത്തെ ഹാർഡ്‌വെയർ ഷോപ്പ് പൂട്ടിയ സംഭവത്തിൽ തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടൽ. വിഷയം ചർച്ച ചെയ്‌ത് പരിഹരിക്കാൻ ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തി. ഇരുവിഭാഗങ്ങളെയും വിശദമായി കേട്ട് പ്രശ്‌നം പരിഹരിക്കാനാണ് മന്ത്രി...
അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ കൂട്ട പിരിച്ചുവിടൽ
പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ കൂട്ട പിരിച്ചുവിടൽ. വർഷങ്ങളായി വിവിധ തസ്‌തികയിൽ ജോലി ചെയ്‌തിരുന്ന 33 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇതിനെതിരെ ജീവനക്കാർ സമരവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു മുന്നറിയിപ്പും കൂടാതെയാണ്...
കണ്ണൂരിലെ ബോംബേറ്; പടക്കം വാങ്ങാൻ എത്തിയത് മൂന്ന് പേർ-നിർണായക ദൃശ്യങ്ങൾ പുറത്ത്
കണ്ണൂർ: തോട്ടടയിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബോംബ് നിർമാണത്തിനുള്ള സ്‌ഫോടക വസ്‌തുക്കൾ വാങ്ങാൻ അറസ്‌റ്റിലായ അക്ഷയും മിഥുനും മറ്റൊരു സുഹൃത്തും പടക്ക കടയിൽ എത്തുന്നതിന്റെ ദൃശ്യങ്ങളാണ്...









































