കണ്ണൂർ: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തുകഴിഞ്ഞാലും ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്സിൻ സ്വീകരിച്ച് കഴിഞ്ഞാൽ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന ആശങ്ക വേണ്ട. കോവീഷീൽഡ് വാക്സിന് പാർശ്വഫലങ്ങൾ കുറവാണെന്നും മന്ത്രി പറഞ്ഞു.
വരും ദിവസങ്ങളിൽ കേരളത്തിന് കൂടുതൽ വാക്സിനുകൾ കിട്ടണം. വാക്സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കിയതിലെ വിവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും അടുത്ത ഘട്ടത്തിൽ ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
ആദ്യദിനമായ ഇന്ന് തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യപ്രവർത്തകർക്കാണ് കുത്തിവെപ്പ് നൽകുന്നത്. 10.30ഓടെ വാക്സിൻ വിതരണം ആരംഭിക്കും. ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർമാരും ഉൾപ്പടെ 13,300 പേർ ഇന്ന് വാക്സിൻ സ്വീകരിക്കും.
133 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടക്കുക. ശീതീകരണ സംവിധാനത്തിൽ കോവീഷീൽഡ് വാക്സിൻ വളരെ സുരക്ഷിതമായി തന്നെ ഇവിടങ്ങളിൽ സൂക്ഷിച്ചിട്ടുണ്ട്. ഇന്ന് മുതൽ 100 വീതം ആരോഗ്യ പ്രവർത്തകർ കുത്തിവെപ്പ് എടുക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read: ടൂറിസം മേഖലക്ക് വകയിരുത്തിയ തുക അപര്യാപ്തം; ബജറ്റിനെതിരെ വിദഗ്ധര്‍