ബെംഗളൂരു: ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ പ്രശസ്തരുടെ ജൻമദിനാഘോഷം നിരോധിച്ച് കർണാടക സർക്കാർ. കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികളുടെ മാനസിക വളർച്ചയെ ഇത്തരം ആഘോഷങ്ങൾ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം.
ശിശു സംരക്ഷണ സമിതി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. സിനിമാ താരങ്ങൾ, രാഷ്ട്രീയ പ്രമുഖർ, ഉദ്യോഗസ്ഥ പ്രമുഖർ തുടങ്ങിയവർ ജൻമദിനത്തിന് കേക്ക് മുറിക്കുവാൻ ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ പതിവായി എത്തിയിരുന്നു.
തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരും ലൈംഗിക അതിക്രമങ്ങളെ അതിജീവിച്ചവരുമായ കുട്ടികൾ, ബാലവേല, ബാലവിവാഹം എന്നീ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെട്ടവർ തുടങ്ങിയവരാണ് ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്നത്.
Also Read: കിടപ്പുരോഗിയായ വൃദ്ധനെ കഴുത്തറുത്ത് കൊന്ന സംഭവം; ഭാര്യ കുറ്റം സമ്മതിച്ചു







































