മാനന്തവാടി: വയനാട്, കൊട്ടിയൂർ, ആറളം വന്യജീവി സങ്കേതങ്ങളിൽ കടുവ സെൻസസ് പുരോഗമിക്കുന്നു. കടുവ നിരീക്ഷണത്തിന് വയനാട്ടിൽ 620 ക്യാമറകളും കൊട്ടിയൂർ, ആറളം എന്നിവിടങ്ങളിലായി 70 ക്യാമറകളും സ്‌ഥാപിച്ചു. ദേശീയ കടുവ സംരക്ഷണ അതോറിറ്റി നാല് വർഷം കൂടുമ്പോൾ രാജ്യത്താകെ നടത്തുന്ന സെൻസസിന്റെ ഭാഗമായാണ് കണക്കെടുപ്പ്.
വയനാട്ടിൽ വന്യജീവി സങ്കേതത്തിന് പുറമെ സൗത്ത്, നോർത്ത് വനം ഡിവിഷനുകളിലും സർവേ നടക്കുന്നുണ്ട്. ഒരുമാസത്തെ നിരീക്ഷണത്തിന് ശേഷം ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങൾ നോക്കി എണ്ണം കണക്കാക്കും. കഴിഞ്ഞ ദിവസം സ്‌ഥാപിച്ച ക്യാമറകളിൽ 50 എണ്ണം തകരാറിലായതിനാൽ പറമ്പിക്കുളത്ത് നിന്നും കൂടുതൽ ക്യാമറകൾ എത്തിച്ചു. ഇവ മാറ്റി സ്‌ഥാപിച്ചു കഴിഞ്ഞു.
Read Also: മൻസൂർ കൊലപാതകം; പത്ത് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി