സിൽവർ ലൈൻ ഇല്ല; അതിവേഗ റെയിലിന് കേന്ദ്ര നീക്കം, പൊന്നാനിയിൽ ഓഫീസ്

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ നീളത്തിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗം ഉറപ്പാക്കാൻ കഴിയുന്ന തരത്തിൽ അതിവേഗ പാത നിർമിക്കുകയാണ് ലക്ഷ്യം.

By Senior Reporter, Malabar News
Kerala High Speed Rail Project
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി പൂർണമായി തള്ളിക്കൊണ്ട്, കേരളത്തിൽ പുതിയ അതിവേഗ റെയിൽവേപാത നിർമിക്കാനുള്ള നടപടികൾ കേന്ദ്ര റെയിൽവേ മന്ത്രാലയം ഔദ്യോഗികമായി ആരംഭിച്ചു. പദ്ധതിയുടെ വിശദമായ ഡിപിആർ (വിശദ പദ്ധതിരേഖ) തയ്യാറാക്കാൻ റെയിൽവേ മന്ത്രാലയം ഡെൽഹി മെട്രോ റെയിൽ കോർപറേഷനെ ചുമതലപ്പെടുത്തി.

ഡിഎംആർസി മുൻ മുഖ്യ ഉപദേഷ്‌ടാവ്‌ ഇ. ശ്രീധരന്റെ നേതൃത്വത്തിലാകും പ്രവർത്തനങ്ങൾ. ഇതിനായി ഡിഎംആർസിയുടെ ഓഫീസ് പൊന്നാനിയിൽ തുടങ്ങാൻ ഒരുക്കങ്ങളായി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ നീളത്തിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗം ഉറപ്പാക്കാൻ കഴിയുന്ന തരത്തിൽ അതിവേഗ പാത നിർമിക്കുകയാണ് ലക്ഷ്യം.

ഒമ്പത് മാസത്തിനകം ഡിപിആർ പൂർത്തിയാക്കാമെന്ന് ഇ. ശ്രീധരൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന് ഉറപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം ഇരുവരും നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. ജനജീവിതത്തെ പരമാവധി ബാധിക്കാത്ത തരത്തിൽ മേൽപ്പാതയും തുരങ്കവും ഉപയോഗിച്ചുള്ളതാകും പാത.

സംസ്‌ഥാന സർക്കാരിന്റെ ആവശ്യപ്രകാരം 2009ൽ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ അതിവേഗ പാതയ്‌ക്കായി ഡിപിആർ തയ്യാറാക്കി തുടങ്ങിയിരുന്നു. ഇതിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയായിരിക്കും പുതിയ പദ്ധതി. നിലവിൽ റെയിൽവേ ലൈൻ ഇല്ലാത്ത മേഖലകൾക്ക് മുൻഗണന നൽകാനും ആലോചനയുണ്ട്. ആദ്യ ഡിഐആറിനെ അവഗണിച്ചാണ് സംസ്‌ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോയത്.

Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE