ന്യൂഡെൽഹി: രാജ്യത്ത് നാളെമുതൽ ഇന്ധനവില കൂടും. കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവ കൂട്ടിയതോടെയാണ് പെട്രോളിനും ഡീസലിനും രണ്ടുരൂപ വെച്ച് കൂടിയത്. ഇതുസംബന്ധിച്ച് ധനമന്ത്രാലയത്തിന്റെ വിജ്‌ഞാപനം പുറത്തിറങ്ങി. എക്‌സൈസ് തീരുവ രണ്ടുരൂപ വീതം ഉയർത്തിക്കൊണ്ടുള്ള തീരുമാനമാണ് വന്നിരിക്കുന്നത്.
പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ചില്ലറ വിൽപ്പനയെ വില ബാധിക്കില്ല. ആഗോളതലത്തിൽ ക്രൂഡ് ഓയിലിന്റെ വില ഉയർന്ന സമയത്ത് രാജ്യത്ത് ഇന്ധനവില കുറയ്‌ക്കുന്ന തീരുമാനം, അതായത് എക്‌സൈസ് തീരുവ കുറച്ചുകൊണ്ടുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടിരുന്നു. എന്നാലിപ്പോൾ, ആഗോളതലത്തിൽ ഇന്ധനവില ഉയരുന്ന സാഹചര്യമാണുള്ളത്.
ഇതോടൊപ്പം അമേരിക്ക പകരച്ചുങ്കം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യവുമുണ്ട്. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുത് എന്ന തരത്തിൽ ഇന്ത്യക്കുമേൽ കനത്ത സമ്മർദ്ദവും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യങ്ങളുടെയെല്ലാം പശ്‌ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ ഇന്ധനവില ഉയർത്തുന്നതിന് വഴിവെച്ചുകൊണ്ടുള്ള എക്‌സൈസ് തീരുവ കൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്.
Most Read| ഏഴംഗ കുടുംബം സഞ്ചരിച്ച ഓട്ടോ പുഴയിലേക്ക് മറിഞ്ഞു; രക്ഷകരായി പോലീസുകാർ