തൃശൂർ: നോർത്ത് ചാലക്കുടി ജങ്ഷനിലെ പെയിന്റ് കടയിൽ വൻ തീപിടിത്തം. ഊക്കൻസ് പെയിന്റ് ആൻഡ് ഹാർഡ്വെയർ കടയ്ക്കാണ് തീപിടിച്ചത്. പെയിന്റ് സൂക്ഷിച്ച ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണ് വിവരം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ആളപായം റിപ്പോർട് ചെയ്തിട്ടില്ല.
മൂന്നുനില കെട്ടിടത്തിൽ പ്ളൈവുഡ്, കർട്ടൻ എന്നിവയുമായി ബന്ധപ്പെട്ട കടകളുമുണ്ട്. കെട്ടിടത്തിൽ വലിയതോതിൽ തീ പടർന്നിട്ടുണ്ട്. അഗ്നിരക്ഷാ സേനയും മറ്റും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. തീ നിയന്ത്രണവിധേയമായിട്ടില്ല. 5 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!







































