പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗ് നാലാം റൗണ്ട് മൽസരങ്ങൾ ഇന്ന് ആരംഭിക്കും. പ്രമുഖ ടീമുകളായ ബാഴ്‌സലോണ, ചെൽസി, യുവന്റൻസ്, പിഎസ്‌ജി ടീമുകൾക്ക് ഇന്ന് മൽസരമുണ്ട്. ആദ്യ മൂന്ന് കളിയും ജയിച്ച ബാഴ്‌സലോണ ഗ്രൂപ്പ് ജിയിൽ ഒൻപത് പോയിന്റുമായി ഒന്നാമതാണ്.
ഉക്രൈൻ ക്ളബ്ബ് കീവിനെയാണ് അവർ നേരിടുന്നത്. നായകൻ ലയണൽ മെസിക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. പരിക്കേറ്റ അൻസു ഫാത്തി, ജെറാർഡ് പിക്വേ, സെർജി റോബർട്ടോ എന്നിവരും ബാഴ്‌സ നിരയിൽ ഉണ്ടാവില്ല.
ഗ്രൂപ്പിൽ രണ്ടാമതുള്ള യുവന്റൻസിന് ഹംഗേറിയൻ ക്ളബ്ബായ ഫെറാങ്ക്‌വറോസ് ആണ് എതിരാളികൾ. റൊണാൾഡോ ആദ്യ ഇലവനിൽ കളിച്ചേക്കും. ലിയനാർഡോ ബൊനൂച്ചി, ആരോൺ റാംസി എന്നിവർ കളിക്കില്ല. ഗ്രൂപ്പ് എച്ചിലെ മൂന്നാം സ്‌ഥാനക്കാരായ പിഎസ്‌ജിക്ക് ജർമ്മൻ ക്ളബ്ബായ ലെപ്‌സിഗ് ആണ് എതിരാളികൾ.
കഴിഞ്ഞ സീസണിൽ ഇരു ടീമുകളും സെമിയിൽ ഏറ്റുമുട്ടിയപ്പോൾ ജയം പിഎസ്‌ജിക്ക് ഒപ്പമായിരുന്നു. ഗ്രൂപ്പിലെ ഒന്നാം സ്‌ഥാനക്കാരായ മാഞ്ചസ്‌റ്റർ യുണൈറ്റഡിന് തുർക്കി ക്ളബ്ബായ ഇസ്‌താംബുൾ ബസക്ഷേറാണ് എതിരാളികൾ.
ഗ്രൂപ്പ് എഫിൽ കരുത്തരായ ബൊറൂസിയ ഡോർട്ട്മുണ്ട് ബ്രൂഗേയയാണ് നേരിടുന്നത്. ചെൽസിക്ക് എതിരാളികൾ റെന്നാസാണ്. പരിക്കേറ്റ പുലിസിച്ച്, തിയാഗോ സിൽവ എന്നിവർ ചെൽസിക്ക് വേണ്ടി കളിക്കില്ല.
Read Also: ‘ആര്‍ക്കൊപ്പം ജീവിക്കണം എന്നത് മൗലികാവകാശം’; അലഹബാദ് ഹൈക്കോടതി