മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റർ സിറ്റി-റയല്‍ മാഡ്രിഡ് സെമിയുടെ ആദ്യപാദത്തില്‍ ഗോള്‍മഴ. ഏഴ് ഗോള്‍ പിറന്ന മൽസരത്തില്‍ സിറ്റി മൂന്നിനെതിരെ നാല് ഗോളിന് റയലിനെ തോല്പിച്ച് മുന്‍തൂക്കം നേടി. സിറ്റിക്കായി കെവിന് ഡിബ്രൂയിനും ഗബ്രിയേല്‍ ജീസസും ഫീല്‍ ഫോഡനും ബെർണാഡോ സില്‍വയും ഗോള്‍ നേടിയപ്പോള്‍ റയല്‍ കുപ്പായത്തില്‍ കരീം ബെന്‍സേമ ഇരട്ട ഗോളും വിനീഷ്യസ് ജൂനിയർ ഒരു ഗോളും നേടി.
റയലിന് പ്രതിരോധത്തിലെ പിഴവുകള്‍ ബാധ്യതയായപ്പോള്‍ ഉന്നമില്ലായ്മയാണ് സിറ്റിയെ കൂടുതല്‍ ഗോളുകളില്‍ നിന്ന് അകറ്റിയത്. രണ്ടാം പാദത്തിൽ ഒരു ഗോൾ മുൻതുക്കം സിറ്റിക്ക് തുണയാകും. എന്നാൽ മുൻ ചാമ്പ്യൻമാരായ റയലാവട്ടെ ഇക്കുറി ലാലിഗ കിരീടം ഏറെക്കുറെ ഉറപ്പാക്കി കഴിഞ്ഞു. സീസണിൽ ഡബിൾ തികയ്ക്കാനുള്ള അവസരം റയൽ പാഴാക്കാനിടിയില്ല. അതിനാൽ രണ്ടാം പാദം ആവേശകരമാവുമെന്ന് ഉറപ്പായി.
Read Also: വിദ്വേഷപ്രസംഗം; മത സമ്മേളനത്തിന് അനുമതി നിഷേധിച്ച് സർക്കാർ, വെല്ലുവിളിച്ച് സംഘാടകർ







































