കൊച്ചി: ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് പോകരുതെന്ന് അറിയിപ്പ്. തെക്ക്- കിഴക്ക് അറബിക്കടലിനോട് ചേർന്ന കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കാം എന്നാണ് മുന്നറിയിപ്പ്. ഇതോടൊപ്പം മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് റിപ്പോർട് സൂചിപ്പിക്കുന്നു. അതിനാൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് ചൊവ്വാഴ്ച ഉച്ചക്ക് പുറപ്പെടുവിച്ച അറിയിപ്പിൽ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു.
Read also: കെഎം ഷാജിയുടെ വീടുകൾ പരിശോധിച്ച് മൂല്യം തിട്ടപ്പെടുത്തണം; പിഡബ്ള്യൂഡിക്ക് വിജിലൻസ് അപേക്ഷ നൽകി







































