സംസ്‌ഥാനത്ത് ശക്‌തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം

By Staff Reporter, Malabar News
Chance of strong winds in kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള തീരത്ത് നിന്ന് മൽസ്യ ബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

തെക്ക്-പടിഞ്ഞാറന്‍, മധ്യ-പടിഞ്ഞാറന്‍, വടക്കന്‍ അറബിക്കടല്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 70 കിലോമീറ്റര്‍ വേഗതയിൽ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കൂടാതെ തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് കിഴക്കന്‍ ശ്രീലങ്കന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും കാറ്റ് വീശിയേക്കുമെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.

മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തിൽ ഈ പ്രദേശങ്ങളില്‍ നിന്ന് മൽസ്യ ബന്ധനത്തിന് പോകുന്നത് ജില്ലാ കളക്‌ടർമാര്‍ വിലക്കിയിട്ടുണ്ട്. ചൊവ്വാഴ്‌ച മുതല്‍ വെള്ളിയാഴ്‌ച വരെ നാല് ദിവസത്തേക്കാണ് വിലക്ക്.

Most Read: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മുൻകൂർ ജാമ്യാപേക്ഷ നൽകി പ്രതികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE