തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ശ്രീലങ്കയ്‌ക്ക് മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അഞ്ച് ദിവസം മഴക്ക് സാധ്യതയെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മഴ തുടരുമെങ്കിലും കേരളാ തീരത്ത് ഇന്ന് മൽസ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
വടക്കൻ കർണാടക മുതൽ മാന്നാർ കടലിടുക്ക് വരെ സ്‌ഥിതി ചെയ്‌തിരുന്ന ന്യൂനമർദ്ദപാത്തി ദുർബലമായി ശ്രീലങ്കക്കും മുകളിലും സമീപ പ്രദേശങ്ങളിലുമായി നിലനിൽക്കുന്നതായി കാലാവസ്‌ഥാ വകുപ്പ് വ്യക്‌തമാക്കുന്നു. അടുത്ത 5 ദിവസവും ഇടിമിന്നലോടു കൂടിയ മഴ തുടരാനാണ് സാധ്യത. ഉച്ചയ്‌ക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.
Most Read: ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക; കേരളാ യൂണിവേഴ്‌സിറ്റിക്ക് എതിരെ പരാതി








































