തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ആറ് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. 11 ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലവിൽ നൽകിയിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്. അതേസമയം ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സാന്നിധ്യമാണ് ഇടിമിന്നലോടു കൂടിയ, ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്.
അതേസമയം നിലവിൽ ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം അടുത്ത ദിവസങ്ങളിൽ കൂടുതൽ ശക്തി പ്രാപിക്കുമെങ്കിലും കേരളത്തെ കാര്യമായി ബാധിക്കാനിടയില്ലെന്നും സൂചനയുണ്ട്. പത്താം തീയതിയോടെ പുതിയ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടേക്കും.
മറ്റന്നാൾ വരെ മൽസ്യ തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കുണ്ട്.
Most Read: 33ആമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന് അവാര്‍ഡ് അപര്‍ണ ബാലന്







































