33ആമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് അപര്‍ണ ബാലന്

By News Bureau, Malabar News
aparna balan-Jimmy George Foundation Award
Ajwa Travels

തിരുവനന്തപുരം: കേരളത്തിലെ മികച്ച കായിക താരത്തിനുള്ള ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡിന് അന്താരാഷ്‍ട്ര ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലൻ തിരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

കഴിഞ്ഞ 15 വര്‍ഷക്കാലം ദേശീയ- അന്തര്‍ദേശീയ തലത്തില്‍ കൈവരിച്ച നേട്ടങ്ങളും, ബാഡ്മിന്റണ്‍ ഗെയിമിന് നല്‍കിയ സംഭാവനകളുമാണ് അപര്‍ണയെ അവാര്‍ഡിന് അർഹയാക്കിയത്.

ജോസ് ജോര്‍ജ് ഐപിഎസ് ചെയര്‍മാനും, അഞ്‌ജു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, സെബാസ്‌റ്റ്യൻ ജോര്‍ജ്, ടി ദേവപ്രസാദ് എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റി ആണ് ജേതാവിനെ തിരഞ്ഞെടുത്തത്.

ഇന്ത്യയുടെ ഇതിഹാസ വോളിബോള്‍ താരം ജിമ്മി ജോര്‍ജിന്റെ സ്‌മരണക്കായി 1989ല്‍ ആണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ഡിസംബര്‍ ആദ്യവാരം ജിമ്മി ജോര്‍ജ് സ്‌പോർട്സ്‌ അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് അപർണ ബാലന് അവാര്‍ഡ് സമര്‍പ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Most Read: മുന്‍ ഹരിത നേതാക്കളുടെ പരാതി; പികെ നവാസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE