മുന്‍ ഹരിത നേതാക്കളുടെ പരാതി; പികെ നവാസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

By Web Desk, Malabar News
Navas against the haritha
Ajwa Travels

കോഴിക്കോട്: മുന്‍ ഹരിത നേതാക്കളുടെ പരാതിയില്‍ എംഎസ്എഫ് സംസ്‌ഥാന അധ്യക്ഷന്‍ പികെ നവാസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പികെ നവാസ് സ്‍ത്രീത്വത്തെ അപമാനിച്ചെന്നാണ് കോഴിക്കോട് വെള്ളയില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്‌തമാക്കുന്നത്.

കുറ്റപത്രത്തില്‍ പികെ നവാസാണ് ഒന്നാംപ്രതി. 18 സാക്ഷികളാണ് കേസിലുള്ളത്. എംഎസ്എഫിന്റെ മലപ്പുറം ജില്ലാ സെക്രട്ടറി അബ്‌ദുള്‍ വഹാബിനെ കുറ്റപത്രത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 22നാണ് കേസിനാസ്‌പദമായ സംഭവം. കോഴിക്കോട് വെച്ചു നടന്ന സംസ്‌ഥാന സമിതി യോഗത്തില്‍ വെച്ച് പികെ നവാസ് ഹരിതാ നേതാക്കളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

സ്‍ത്രീത്വത്തെ അപമാനിച്ചെന്നും ലൈംഗിക ചുവയോടെ പെരുമാറിയെന്നും ഹരിത നേതാക്കള്‍ പരാതി നല്‍കിയിരുന്നു. ആദ്യം ലീഗിനും എംഎസ്എഫിന്റെ ദേശീയ നേതൃത്വത്തിനും നല്‍കിയ പരാതിയില്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്ന് വനിതാ കമ്മീഷന് ഹരിത പരാതി നല്‍കി. തുടര്‍ന്ന് ലീഗ് ഇടപെട്ട് ഹരിതയെ മരവിപ്പിക്കുകയും പിരിച്ചുവിടുകയും ചെയ്‌തു. പരാതിയില്‍ ഹരിത മുന്‍ നേതാക്കള്‍ ഉറച്ചു നിന്നതോടെ പോലീസ് കേസുമായി മുന്നോട്ടു പോവുകയായിരുന്നു.

Also Read: ശബരിമല പ്രത്യേക സുരക്ഷാ മേഖലയായി നിലനിൽക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE