മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഹവാല ഇടപാടുകള്‍ക്ക് എതിരെയും അനധികൃത സ്വത്ത് സമ്പാദനത്തിന് എതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്ന് കെടി ജലീല്‍. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ കെടി ജലീല്‍ ഉയര്‍ത്തിയ വാദങ്ങളെ തള്ളിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ജലീലിന്റെ പ്രതികരണം.

മുഖ്യമന്ത്രിയുടെ പ്രതികരണം വ്യാപകമായ ചര്‍ച്ചക്ക് വഴിവച്ചതിന് പിന്നാലെയാണ് കെടി ജലീല്‍ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പ്രതികരണവുമായി രംഗത്ത് എത്തിയത്. മുഖ്യമന്ത്രി എനിക്ക് പിതൃതുല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളന്‍മാര്‍ക്കും വലതുപക്ഷ സൈബര്‍ പോരാളികള്‍ക്കും കഴുതക്കാമം കരഞ്ഞു തീര്‍ക്കാം; കെടി ജലീല്‍ തന്റെ പോസ്‌റ്റിലൂടെ വ്യക്‌തമാക്കി.
Read Also: വരും വർഷങ്ങളിൽ കേരളത്തിന്റെ സാമ്പത്തിക സ്‌ഥിതി ഗുരുതരമാകും; ധനമന്ത്രി






































